ചന്നം പിന്നം ചാറി പെയ്യുന്ന മഴത്തുള്ളികളെ വകഞ്ഞുമാറ്റി പരമാവധി വേഗത്തിൽ ബുള്ളറ്റ് മുന്നോട്ടു കുതിക്കുകയാണ്.
ഭൂമിയെ പുൽകിയ ഇരുളിനെയും താളത്തിൽ പെയ്യുന്ന മഴയെയും ഒന്നിനെയും വകവെക്കാതെ ഞാൻ ജീവനെപ്പോലെ കൊണ്ട് നടക്കുന്ന എന്റെ ബുള്ളറ്റിനെ മറന്നുകൊണ്ട് പ്രതികാര മനോഭാവത്തോടെ ഞാൻ വണ്ടി ഓടിച്ചു. ചറപറാ ഗിയർ മാറ്റുമ്പോൾ അവന്റെ രോദനം ഞാൻ മനഃപൂർവം കേട്ടില്ലെന്നു നടച്ചു.
മനസ്സിൽ ഒന്നെയൊന്ന് ശില്പയോട് പ്രതികാരം ചെയ്യുക.. അതെങ്ങിനെയെന്ന് ഇനിയും എനിക്കൊരു നിശ്ചയമില്ല.
ഉള്ളിലെ ലഹരി നിമിഷങ്ങൾ പിന്നിടുന്തോറും എന്റെ മനസ്സിലെ തീയെ ആളികത്തിച്ചുകൊണ്ടിരുന്നു. എന്റെ പാറു… അവളെ കുറിച്ചോർക്കുമ്പോൾ ഹൃദയം കിടന്നു വിങ്ങുകയാണ്. ഞാൻ പല്ല്ഞെരിച്ചു ദേഷ്യം കടിച്ചു പിടിച്ചു.
ബുള്ളെറ്റ് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിച്ചപ്പോൾ കണ്ടു, തകർത്തു പെയ്യുന്ന മഴയിൽ കുളിച്ചു കുളിരണിഞ്ഞു നിൽക്കുന്ന എന്റെ വീടിനെ. എന്തോ ഭാഗ്യത്തിന് കറന്റ് പോയിട്ടില്ല. ഒട്ടുംവൈകിയ്ക്കാതെ വീടിന്റെ പോർച്ചിലേക്ക് ബുള്ളെറ്റ് ഞാൻ കയറ്റിനിർത്തി. അവളെ കൊല്ലാനുള്ള കലിയോടെ തന്നെയാണ് ബൈക്കിൽനിന്നും ഇറങ്ങിയ ഞാൻ ഉമ്മറത്തേക്ക് ചവിട്ടിതുള്ളി കയറുന്നത്.
“ഇന്നാ പൂറിമോളെ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കും ഞാൻ ” ക്രൂരമായ ചിരിയോടെ ഞാൻ സ്വയംപറയുമ്പോഴും
മഴയിൽ നനഞ്ഞ ഷർട്ടും മുണ്ടും ദേഹത്ത് ഒട്ടിപിടിച്ചു കിടക്കുകയായിരുന്നു. അതുകൊണ്ടാവണം നല്ല തണുപ്പും തോന്നുന്നുണ്ട്. മദ്യം തലയ്ക്കുപിടിച്ചു ചിന്താശക്തിയെ മൃഗീയമായി കാർന്നെടുക്കുമ്പോഴും എന്റെ ചുവടുകൾ ഒരുപടി പിഴച്ചില്ല, അതൊരുപക്ഷേ, ശില്പയെന്ന എന്റെ ജീവിതം നശിപ്പിച്ച പിശാചിനോടുള്ള അടങ്ങാത്ത ക്രോദ്ധം കാരണമാവണം.