ഞാൻ ഇല്ലന്ന് പറഞ്ഞതും ആ മുഖം ചെന്താമരവിടരും പോലെ വിടർന്നു. ആ കവിൾ തടങ്ങളിലെ ചുവപ്പിന് രാശിക്കൂടി. അവയൊന്നുകൂടി ചുവന്നുതുടുത്തു. നിരാശ താളംകെട്ടിയ മിഴികളിൽ പൊന്നിൻ തിളക്കം ചേക്കേറി. അധരങ്ങളിൽ നറുപുഞ്ചിരി പടർന്നു.
പെട്ടന്ന് ഏട്ടത്തി എന്റെ കഴുത്തിലേക്ക് മുഖം അമർത്തി ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. ശേഷം മൃദുവായി മുല്ലമുട്ടുകൾ പോലെയുള്ള പല്ലുകൾ ആഴ്ത്തി എന്നെ ചെറുങ്ങനെ നോവിക്കും വിധം കടിച്ചു.
“””””ആഹ്ഹ…””””… ഏട്ടത്തി ചെറുനോവ് എനിക്ക് സമ്മാനിച്ചതും ഞാനൊന്ന് പിടഞ്ഞു.
“”””എന്റെയപ്പൂന് നൊന്തോ…””””… ഏട്ടത്തി മുഖം ഉയർത്താതെ എന്നോട് ചോദിച്ചു.
“””””ഇച്ചിരി….””””.. ഞാൻ ചിരിയോടെ മറുപടി പറഞ്ഞു.
“””””എന്നാനെനക്കിനി നോവാൻ പോണെയുള്ളു…ഹ..ഹ..ഹ..ഹ..”””””… ഏട്ടത്തി കനമേറിയ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചു. ഒരുതരം ഭ്രാന്തമായ ചിരി. പെട്ടന്ന് ഏട്ടത്തി മുഖം ഉയർത്തി എന്നെ നോക്കി.
ഏട്ടത്തിയുടെ മുഖം കണ്ടതും എന്റെ ശരീരം മുഴുവൻ ഒരുതരം തണുപ്പ് വ്യാപ്പിക്കാൻ തുടങ്ങി. അത്രയും ഭയാനകം ആണാ കാഴ്ച.
വെളുത്ത കൃഷ്ണമണിയുള്ള കണ്ണുകൾ.,പുഴുവരിക്കുന്ന കവിൾ,.,രക്തം ഒലിച്ചിറങ്ങുന്ന മൂക്ക്,.., ഒപ്പം വായിൽ നിന്നും പുറത്തേക്ക് ഊന്തി നിക്കുന്ന ദ്രംഷ്ടകൾ. അതിൽ നിന്നും ഇട്ടുവീഴുന്ന രക്തത്തുള്ളികൾ.