ആൽഫി പറഞ്ഞു
” അവളെയൊക്കെ കെട്ടുന്നവരുടെ ഭാഗ്യം… ”
മനു പറഞ്ഞു.
വിധു : ആ പാപ്പിച്ചായനൊക്കെ ഫുൾടൈം ടീച്ചറുടെ പിന്നാലെയാ. മിക്കവാറും അങ്ങേരുതന്നെ ടീച്ചറെ കെട്ടും.
” അങ്ങേര് വിചാരിച്ചാലൊന്നും ടീച്ചറെ വളക്കാൻ പറ്റത്തില്ല. പൂത്ത കാശ് ഉണ്ടെന്നു കരുതി ടീച്ചർ അയാൾക്ക് വളഞ്ഞു കൊടുക്കത്തും ഇല്ല. ”
മനു പറഞ്ഞു.
മൂവരുടെയും സംസാരം അങ്ങനെ നീണ്ടുപോയി.
വൈകിട്ട് 7 മണിക്ക് വിധു പതിവുപോലെ ആനി ടീച്ചറുടെ വീട്ടിലെത്തി. ടീച്ചർക്ക് അവനെ പഠിപ്പിക്കാൻ വലിയ ഉത്സാഹമൊന്നുമില്ല. ടീച്ചറുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവനത് മനസ്സിലായി. പഠിച്ചിട്ട് മനസ്സിലാവാതെ വരുമ്പോഴും, ഉത്തരം തെറ്റിക്കുമ്പോഴുമെല്ലാം തുടയിൽ നുള്ളിയും, അടിച്ചും അവനെ ശാസിച്ചു. വിധു തന്റെ അയൽക്കാരനാണെന്നോ, പഠിപ്പിച്ച വിദ്യാർത്ഥിയാണെന്നോ ഉള്ള ഒരു പരിഗണനയും ആനി അവന് കൊടുത്തില്ല. തുടർച്ചയായ മൂന്നു ദിവസങ്ങളിലും ഇതുതന്നെ അവസ്ഥ. അപമാനവും, ക്രൂരമായ ശാസനയും കൊണ്ട് അവന് മനം മടുത്തു. പക്ഷേ വിധു പരമാവധി സഹിച്ചു.
സ്കൂളിൽ. ആനി ടീച്ചറുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് സോഫി ടീച്ചർ. രാവിലെ സ്കൂളിലേക്ക് പോകുന്നതും, തിരിച്ചു വീട്ടിലേക്ക് വരുന്നതും അവർ ഒരുമിച്ചാണ്. ആനി തന്റെ ജീവിതത്തിലെ മോശവും,നല്ലതുമായ കാര്യങ്ങളൊക്കെ പങ്കുവെക്കുന്നുണ്ടെങ്കിൽ അത് സോഫി ടീച്ചറോട് മാത്രമാണ്. ആനിക്ക് സോഫിയോട് ഉള്ളതുപോലെ തന്നെ സോഫിക്ക് തിരിച്ചും അങ്ങനെ തന്നെയാണ്.
” നിന്റെ പുതിയ ട്യൂഷൻ കുട്ടി ആൾ ഇങ്ങനെയാണ്..? അവൻ നന്നായി പഠിക്കുന്നുണ്ടോ ? ”
സോഫി ടീച്ചർ ചോദിച്ചു
” എന്റെ സോഫി ടീച്ചറെ.. അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്. ”
ആന പറഞ്ഞു.
” അതെന്താ..? “