” ഞാൻ പറഞ്ഞു നോകാം… ”
മേരി പറഞ്ഞു.
” ശെരി ചേച്ചി.. ഞാൻ പോകുവാണ്… ”
ശേഷം വനജ പോയി.
വൈകിട്ട് സ്കൂള് വിട്ട് ആനി ടീച്ചർ വീട്ടിലെത്തി. വനജ പറഞ്ഞ കാര്യം അമ്മ ആനി ടീച്ചരോട് പറഞ്ഞു.
” അതൊന്നും ശെരിയാകില്ല അമ്മേ… സ്കൂളിലെ നോട്ട് പ്രിപേറേഷനും, വർക്സ്മൊക്കെ ഞാൻ രാത്രിയിലാ ചെയ്യാറ്. അതിനിടയിൽ അവനെ പഠിപ്പിക്കാൻ നിന്നാൽ ശെരിയാകില്ല.. ”
ആനി പറഞ്ഞു.
” നിനക്ക് കുറച്ച് സമയം എങ്കിലും മാറ്റിവച്ച് അവനെ പഠിപ്പിച്ചു കൂടെ. വനജ നല്ല വിഷമത്തോടെയാ എന്നോട് വിധുവിന്റെ കാര്യം പറഞ്ഞത്… എനി എല്ലാം നിന്റെ ഇഷ്ട്ടം. ”
അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
എന്ത് ചെയ്യണമെന്നറിയാതെ ആനി വിഷമത്തിലായി.
വിധുവിന്റെ വീട്ടിൽ.
വനജ മുറിയിലേക്ക് വന്ന് പറഞ്ഞു : ആനി ടീച്ചർ നിനക്ക് കെമിസ്ട്രി ട്യൂഷനെടുത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട്… നാളെ വൈകിട്ട് 7 മണിയാവുമ്പോ ടീച്ചറുടെ വീട്ടിലേക്ക് ചെന്നോണം. അവിടെ ചെന്ന് ഉഴപ്പനാണ് നിന്റെ പരിപാടിയെങ്കിൽ അടിച്ച് നിന്റെ തൊലിയുരിക്കും ഞാൻ…
ഇതൊക്കെ കേട്ട് അവന് നല്ലോണം ദേഷ്യം വന്നു. പക്ഷെ അവൻ പ്രതികരിച്ചില്ല. പ്രതികരിക്കാൻ നിന്നാൽ അമ്മേടെ ബഹളം കൂടത്തേയുള്ളു.
വൈകുന്നേരം ഉറ്റ സുഹൃത്തുക്കളായ ആൽഫിക്കും, മനുക്കുമൊപ്പം തോട്ടിൽ ചൂണ്ടയിടുകയാണ് വിധു.
” നിങ്ങള് രണ്ട് പേരും +2 പാസ്സായി ഡിഗ്രിക്ക് ചേർന്നു… ഞാൻ മാത്രം വീണ്ടും പൊട്ടി… ”
വിധു തന്റെ വിഷമം കൂട്ടുകാരോട് പറഞ്ഞു.
” വിട്ട് കളയടാ… അടുത്ത തവണ പിടിക്കാം… ”
മനു അവനെ സമാധാനിപ്പിച്ചു.
” എക്സാമിന് വീണ്ടും തോറ്റത്തോടെ അമ്മ എന്നെ ട്യൂഷന് ചേർത്തു… ”
” എവിടെ..? ”
ആൽഫി ചോദിച്ചു.
” എന്റെ അയൽവക്കത്തുള്ള ആനി ടീച്ചറുടെ അടുത്ത്… “