ആനി ടീച്ചർ [Amal Srk]

Posted by

വിധുവിന്റെ തൊട്ട് അയൽവക്കത്താണ് ആനി ടീച്ചറുടെ വീട്. വീട്ടിൽ അമ്മയും ആനി ടീച്ചറും മാത്രമാണുള്ളത്. ടീച്ചറുടെ അച്ഛൻ സ്കൂൾ മാഷായിരുന്നു നേരത്തേ മരിച്ചു പോയി.

” മേരി ചേച്ചി….മേരി ചേച്ചി… ”

വീട്ട് മുറ്റത്ത് നിന്ന് വനജ ഉറക്കെ വിളിച്ചു.

വാതില് തുറന്ന് ആനി ടീച്ചർന്റെ അമ്മ മേരി പുറത്ത് വന്നു : എന്താ വനജേ..?

” മേരി ചേച്ചി.. എന്റെ മോൻ വീണ്ടും +2  തോറ്റു… ”

” നീ വിഷമിക്കാതെ പരീക്ഷയ്ക്ക് തോൽക്കുന്നതൊക്കെ സാധാരണയല്ലേ… ”

മേരി ചേച്ചി വനജയെ സമാധാനിപ്പിക്കാൻ പറഞ്ഞു.

” +2 തോറ്റത് പോട്ടേന്ന് വെക്കാം… ഇതിപ്പോ സേ പരീക്ഷയിലും തോറ്റില്ലേ..? അവന്റെ കൂട്ടത്തിലുള്ളവരൊക്കെ പഠിച്ച് പാസ്സായി ഡിഗ്രിക്ക് ചേർന്നു. എന്റെ മോൻ മാത്രം… ”

” വിധു അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ തന്നെയായിരുന്നല്ലോ… മറ്റു കുട്ടികളെ പോലെ വികൃതിക്കും പോകാറില്ല…പിന്നെ എന്നാ പറ്റിയതാ..? ”

” അവന് ഫോൺ വാങ്ങിച് കൊടുത്തപ്പോ മുതലാ പഠിതത്തിൽ ഉഴപ്പാൻ തുടങ്ങിയത്… അത് ഞാൻ മേടിച് പൂട്ടി വച്ചു… ”

” അഹ്… അത് നന്നായി… അല്ലേലും ഇപ്പഴത്തെ പിള്ളേരൊക്കെ എല്ലാ നേരത്തും മൊബൈലും കുത്തിപ്പിടിച്ചാ ഇരിപ്പ്… നീ ഏതായാലും അവനെ എവിടേലും ട്യൂഷന് അയക്ക്… അവൻ പഠിച്ചോളും… ”

” ആ കാര്യം പറയാനാ ഞാൻ ഇവിടെ വന്നത്…ആനി ടീച്ചറോട് ചോദിക്കുവൊ വിധുവിന് ട്യൂഷൻ എടുത്ത് കൊടുക്കാൻ. ”

” വിധു ഏത് വിഷയത്തിലാ തോറ്റത്..? ”

” കെമിസ്ട്രി…”

” ആനി മലയാളമല്ലേ പഠിപ്പിക്കുന്നത് അവൾക്ക് കെമിസ്ട്രിയൊക്കെ പറഞ്ഞുകൊടുക്കാൻ കഴിയോ…? ”

മേരി സംശയം ചോദിച്ചു.

” ആനി സയൻസ് പഠിച്ചതല്ലേ…? +2 കെമിസ്ട്രിയൊക്കെ അവൾക്ക് അറിയാതിരിക്കില്ല. ചേച്ചി ഇത് ആനിയോട് കാര്യമായി തന്നെ പറയണം.”

വനജ അപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *