സമയം രാത്രി 9 മണിയായി.
അമ്മ വിദേശത്തുള്ള അച്ഛനുമായി ഫോണിൽ സംസാരിക്കുകയാണ്. അച്ഛന്റെ പേര് രാജൻ.
” നിങ്ങടെ പുന്നാര മോനുണ്ടല്ലോ അവൻ വീണ്ടും പരീക്ഷയ്ക്ക് പൊട്ടി… 24 മണിക്കൂറും ഫോണിലല്ലേ കളി.. പിന്നെങ്ങനെ ജയിക്കാനാ… ”
അമ്മ അച്ഛനോട് പരാതി പറഞ്ഞു.
” നീ അവന് ഫോണ് കൊടുക്ക്… ”
അച്ഛൻ പറഞ്ഞു.
അമ്മ ഫോണുമായി വിധുവിന്റെ അടുത്തേയ്ക്ക് ചെന്നു : ഫോൺ പിടിക്ക്.. അച്ഛനാ വിളിക്കുന്നെ..
അവൻ ഉൾഭയത്തോടെ ഫോൺ വാങ്ങിച്ചു : ഹാ.. ഹ ഹലോ..
” നീ വീണ്ടും തോറ്റല്ലേ…? ”
അച്ഛൻ അല്പം ഗൗരവത്തോടെ ചോദിച്ചു.
” മം… ”
അവൻ മൂളുക മാത്രം ചെയ്തു.
” പഠിക്കേണ്ട സമയത്ത് നീ ഗെയിമും കളിച് നടപ്പാണെന്നാണല്ലോ അമ്മ പറഞ്ഞത്… അത് ശെരിയാണോ..? ”
” ഞാൻ എപ്പോഴൊന്നും ഗെയിം കളിക്കാറില്ല… ”
അവൻ വിറയലോടെ പറഞ്ഞു.
” വേണ്ട… നീയെനി കൂടുതൽ ന്യായീകരിക്കാൻ നോക്കണ്ട… +2 കഴിയുന്നതിനു മുൻപ് നിനക്ക് മൊബൈല് വാങ്ങിച്ച്ത്തന്ന ഞാനാ മണ്ടൻ… ”
” ഞാൻ എനി നന്നായി പഠിച്ചോളാം… ”
അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” വേണ്ട… ഇന്ന് തന്നെ SIM ഊരി മൊബൈല് അമ്മയ്ക്ക് കൊടുത്തോണം. നീയെനി പഴയ സ്വിച്ച് ഫോൺ ഉപയിഗിച്ചാൽ മതി ”
അച്ഛൻ തറപ്പിച്ചു പറഞ്ഞു.
അവന് എന്ത് പറയണമെന്നറിയില്ല. ആകെ തളർന്നു പോയി : അച്ഛാ… നാ.. ഞാൻ…
അടുത്ത നിമിഷം അച്ഛൻ ഫോൺ കട്ട് ചെയ്തു.
അമ്മ അടുത്തേക്ക് വന്ന് പറഞ്ഞു : അച്ഛൻ പറഞ്ഞത് കേട്ടല്ലോ.. വേഗം നിന്റെ മൊബൈല് എന്നെ ഏല്പിക്ക്.
വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ സിം ഊരി ഫോൺ അമ്മയെ ഏൽപ്പിച്ചു. പകരം അച്ഛന്റെ പഴയ സ്വിച്ച് ഫോണ് അവന് കൊടുത്തു. അതും മേടിച് അണ്ടി പോയ അണ്ണനെ പോലെ മുറിയിൽ ചെന്ന് കതകടച്ചു.