ഉടനെ അവൻ ഇരിപ്പിടത്തിലേക്ക് ഇരുന്നു. പഠിത്തം ആരംഭിച്ചു. എല്ലാ ദിവസത്തെയും പോലെ കടുപ്പത്തിലല്ല ആനി ഇന്ന് അവനോട് പെരുമാറിയത്. സോഫി ടീച്ചർ പറഞ്ഞതുകൊണ്ട് അല്പം മയത്തിൽ ക്ലാസ് എടുക്കുവാൻ തുടങ്ങി.
പതിവിന് വിപരീതമായി ആനി ടീച്ചറുടെ സൗമ്യമായ പെരുമാറ്റം കണ്ട് അവന് ആശ്ചര്യം തോന്നി. ഓരോ ചെറിയ കാര്യങ്ങൾ പോലും വളരെ സാവധാനത്തിൽ അവന് മനസ്സിലാവുന്നത് വരെ അവൾ പറഞ്ഞു കൊടുത്തു. ടീച്ചറുടെ പെരുമാറ്റം അവന് വളരെ കൂടുതൽ ഇഷ്ടമായി.
ദിവസങ്ങൾ കടന്നു പോയി. ആദ്യമൊക്കെ ആനി ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോകാൻ അവന് തീരെ താല്പര്യം ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ കാര്യം നേരെ വിപരീതമാണ്. ട്യൂഷൻ ഇല്ലാത്ത ദിവസം ഒക്കെ വളരെ നിരാശയാണ്. കാമത്തോടെ മാത്രം നോക്കി കണ്ട ടീച്ചറോട് ഇപ്പോ ബഹുമാനമൊക്കെ തോന്നിത്തുടങ്ങി.
രാവിലെ സ്കൂളിലേക്ക് പോവുകയാണ് ആനി ടീച്ചറും,സോഫി ടീച്ചറും.
” വിധുവിന് ക്ലാസ്സെടുക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ..? വല്ല മാറ്റവും ഉണ്ടോ ? ”
സോഫി ടീച്ചർ ചോദിച്ചു.
” ഉണ്ട് ടീച്ചറെ.. അവനിപ്പോൾ നല്ല മാറ്റമുണ്ട്… എന്റെ വേണ്ടാത്തഇടത്തേക്കൊന്നും അധികം നോക്കാറുമില്ല, മര്യാദയ്ക്ക് പഠിക്കുന്നുമ്മുണ്ട്…”
ആനി മറുപടി നൽകി
” ഇപ്പൊ മനസ്സിലായില്ലേ അത്രേയുള്ളൂ കാര്യം. അവന്റെ നോട്ടം അത്ര കാര്യം ആകാതിരുന്നാൽ മതി. ഈ പ്രായത്തിലുള്ള പിള്ളേര് നിന്നെ പോലെ ചന്തമുള്ള പെണ്ണിനെ നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ”
അതുകേട്ട് ആനി ടീച്ചർക്ക് നാണം വന്നു. ഇരുവരും സംസാരിച്ചു കൊണ്ട് കുറെ ദൂരം കൂടി പിന്നിട്ടു. അപ്പോഴാണ് മുമ്പിൽ പാപ്പിച്ചായനെ കണ്ടത്. പുള്ളി എല്ലാ സമയത്തും ആനി ടീച്ചറുടെ പുറകെയാണ്. ടീച്ചർക്ക് ആണെങ്കിൽ അയാളെ കണ്ണെടുത്താൽ കണ്ടു കൂടാ.
” ദേ.. പാപ്പിച്ചായൻ. ”
സോഫി ടീച്ചർ പറഞ്ഞു.
അത്കണ്ട് ആനി ടീച്ചർക്ക് ദേഷ്യം വന്നു.
” എന്ത് ചെയ്യാനാ ടീച്ചറെ മനുഷ്യരായ കുറചൊക്കെ നാണം വേണം. പിന്നാലെ നടന്ന് വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാനായിട്ട്.