ചേർക്കുന്നതാ നല്ലത്. ”
” അതെന്താ ? ആനി നിന്നെ നന്നായി പഠിപ്പിക്കുന്നില്ലേ ? ”
” അതല്ല… വെറുതെ ടീച്ചറെ ബുദ്ധിമുട്ടി കണ്ടല്ലോ ”
” അവള് പറഞ്ഞോ നിന്നെ ട്യൂഷനെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന്…? ”
” ഇല്ല ”
” പിന്നെന്താ ? ”
വനജ ഗൗരവത്തോടെ ചോദിച്ചു.
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
” പിന്നെന്താന്ന്…നിന്നോട് ചോദിച്ചത്..? ”
വനജ വീണ്ടും ചോദിച്ചു.
അവൻ മൗനം തുടർന്നു. ദേഷ്യം വന്ന വനജ അവന്റെ നേർക്ക് കയർത്തു : വെറുതെ എന്റെ അടുത്ത് നിന്റെ വേല ഇറക്കണ്ട… വേഗം പുസ്തകവുമെടുത്ത് ട്യൂഷന് പോകാൻ നോക്ക്. അല്ലേൽ എന്റെ കയ്യിലെ ചൂട് നീയറിയും.
ദേഷ്യത്തോടെ അടുത്ത നിമിഷം തന്നെ പുസ്തകവും വാരിക്കൂട്ടി അവൻ വീടുവിട്ടിറങ്ങി.
ആനി ടീച്ചറുടെ വീട്ടിൽ.
” സമയം ഇത്രയുമായപ്പോൾ ഞാൻ കരുതി നീ ഇന്ന് ലീവാണെന്ന്. ”
മേരിയമ്മ പറഞ്ഞു.
അവൻ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി.
” അവള് മുറിയിലുണ്ട് ചെന്നോ.. ”
അമ്മ പറഞ്ഞു.
വിധു ആനി ടീച്ചറുടെ മുറിയിലേക്ക് ചെന്നു. മുറിയിലിരുന്നു നോട്ട് എഴുതുകയാണ് ടീച്ചർ. വിധുവെ കണ്ടതോടെ ചോദിച്ചു : എന്താ നീ ലേറ്റ് ആയെ..?
” ടൗണിൽ പോയാരുന്നു.. തിരിച്ചെത്താൻ ലേറ്റായി. ”
വായിൽ തോന്നിയ ഒരു കള്ളം തട്ടിവിട്ടു.
” മം… കയറിയിരിക്ക്… ”
ആനി ടീച്ചർ പറഞ്ഞു.