ആനി ടീച്ചർ [Amal Srk]

Posted by

ആനി ടീച്ചർ

Aani Teacher | Author : Amal Srk


ഈ കഥയ്ക്ക് മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായി യാതൊരു  ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം.

വളരെ പേടിയോടെയാണ് സൈറ്റിൽ രജിസ്റ്റർ നമ്പർ കൊടുത്തത്. വിറക്കുന്ന കൈകൾ കൊണ്ട് എന്റർ ബട്ടൺ ക്ലിക്ക് ചെയ്തു റിസൾട്ട്‌ വന്നു. കെമിസ്ട്രിയിൽ വീണ്ടും പൊട്ടി. വയസ്സ് 19 ആയി ഇപ്രാവശ്യവും +2 പാസ്സായില്ല. അമ്മയോടെനി എന്ത് പറയും..?

ഓരോന്ന് ചിന്തിച്ച് വിധു ആകെ വിഷമത്തിലായി.

” ടാ വിധു… നിന്റെ പരീക്ഷേടെ റിസൾട്ട് വന്നോ…? ”

അമ്മ വനജ മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

അവൻ മറുതോന്നും മിണ്ടിയില്ല.

” എടാ നിന്നിടാ ചോദിച്ചത്… റിസൾട്ട്‌ വന്നൊന്ന്…?”

അമ്മ ഉറക്കെ ചോദിച്ചു.

അവൻ വിറയലോടെ : പ്… പ.. പൊട്ടി…

അത് കേട്ടതും വനജക്ക് ദേഷ്യം വന്നു. അവന്റെ നടുപ്പുറത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു.

ഠപ്പേ…. ശബ്ദം മുറി നിറഞ്ഞു. വർഷങ്ങൾക്ക് ശേഷം അമ്മയുടെ കൈമുദ്ര തന്റെ ദേഹത്ത് പതിഞ്ഞു. അവന് നല്ല വേദനയും, വിഷമവും തോന്നി. കാരണം ഇത്തവണ പാസാകുമെന്ന് അമ്മയോട് വീരവാദം മുഴക്കിയതാ.

” പഠിക്കേണ്ട സമയത്ത് മൊബൈൽ ഗെയിമും കളിച്ച് നടന്നാൽ എങ്ങനെയാ പരീക്ഷയ്ക്ക് പാസ്സാവുക…? അച്ഛൻ വിളിക്കട്ടെ നിന്റെ മൊബൈലെ കളി ഞാൻ ഇന്നത്തോടെ തീർക്കും… ”

ദേഷ്യത്തോടെ അമ്മ ഏതാണ്ടൊക്കെയോ പറഞ്ഞിട്ട് പോയി.

അവന് വിഷമം താങ്ങാനായില്ല അടുത്ത നിമിഷം തന്നെ ഫോണിലെ PUBG യും PES ഉം ഡിലീറ്റ് ചെയ്ത് കളഞ്ഞ് വിഷാദ രോഗിയെ പോലെ കിടക്കയിൽ വീണു. അച്ഛന്റെയും, ബന്ധുക്കളുടെയും മുൻപിൽ താൻ വീണ്ടും നാണംകെടാൻ പോകുന്നു. വേദനിപ്പിക്കുന്ന ചിന്തകൾ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. പതിയെ അവൻ മയക്കത്തിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *