വിക്കി -ഞാൻ അല്ലേ കേറിയപ്പോൾ എടുത്ത് വെച്ചേ
ഷോൺ -അതെ. പക്ഷെ ഒള്ള വഴിയും തെറ്റിച്ച് പാതിരയാക്കിയില്ലേ
പോൾ -അത് ശെരിയാ പോയി ബാഗ് എടുക്ക് ഒരു ശിക്ഷയായി കണ്ടാൽ മതി
വിക്കി -എനിക്ക് എടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ എടുക്കും എല്ലാ ബാഗും എടുക്കും
അങ്ങനെ വിക്കി ബാഗ് എടുക്കാൻ പോയി. അവൻ വണ്ടിയിൽ നിന്ന് മൂന്ന് ബാഗ് എടുത്ത് കൊണ്ട് വന്നു. ആ ബാഗ് കണ്ടപ്പോൾ അവർ മൂന്നു നാല് ദിവസം ഇവിടെ കാണും എന്ന് അവന് മനസ്സിലായി. മൂന്നു നാല് ദിവസം കളി നടക്കില്ലല്ലോ എന്ന് ഓർത്ത് അവൻ വിഷമിച്ചു. അവർ അവരവരുടെ ബാഗുകൾ വാങ്ങി എന്നിട്ട് ഷോൺ പറഞ്ഞു
ഷോൺ -ഞങ്ങൾ ഒരു മൂന്ന് നാല് ദിവസം ഇവിടെ കാണും നിനക്ക് കുഴപ്പം ഇല്ലല്ലോ
എഡ്ഗർ -ഇല്ലടാ. വാ മുറി കാണിച്ച് തരാം
എഡ്ഗർ താഴെ ഉള്ള ഒരു മുറി കാണിച്ചു. മുറി കണ്ടാ പാടെ വിക്കി പോയി കിടന്നു
എഡ്ഗർ -കുളിച്ചട്ട് ഒക്കെ കിടക്ക്
വിക്കി -കുളിച്ചട്ടാ വന്നേ
എഡ്ഗർ -വാ നിങ്ങൾക്ക് വേറെ റൂം തരാം
ഷോൺ -ഇപ്പോ ഒന്നും വേണ്ടടാ
പോൾ -അത് ശെരിയാ. ഞങ്ങൾ ഇന്ന് ഇവിടെ കിടക്കാം
ഷോൺ -രാവിലെ ബാക്കി തീരുമാനിക്കാം
എഡ്ഗർ -ശെരി. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചാൽ മതി
പോൾ -ശെരിടാ
ഷോൺ -ഒന്ന് കുളിക്കണം
എഡ്ഗർ -ആ ഫ്രഷ് ആയിട്ട് കിടക്ക്. അപ്പോ ഗുഡ് നൈറ്റ്
ഷോൺ -ഗുഡ് മോർണിംഗ് ആയി എന്നാലും ഗുഡ് നൈറ്റ്
അങ്ങനെ ഷോണും പോളും മുറിയിൽ കയറി. എഡ്ഗർ അവന്റെ മുകളിലേക്ക് കേറാൻ തുടങ്ങി ഓരോ സ്റ്റെപ് കേറുമ്പോഴും അവന്റെ മനസ്സ് ആസ്വസ്ഥം ആവാൻ തുടങ്ങി. കല്യാണത്തിന്റെ വക്ക് വരെ എത്തിയിട്ട് അത് മുടങ്ങുമോ