എഡ്ഗർ -കൂറേ കറങ്ങിയോ
പോൾ -വേറെ എതൊക്കെയോ വഴിയിൽ കൂടി പോയി ആകെ സീൻ ആയി
ഷോൺ -ഞാൻ ഇവനോട് പറഞ്ഞതാ നിന്നെ വിളിച്ച് ആ ലോക്കേഷൻ വാങ്ങാന്ന് അപ്പോൾ സർപ്രൈസ് പൊളിയും എന്ന് പറഞ്ഞ് ഇവൻ സമ്മതിച്ചില്ല
എഡ്ഗർ -എന്നിട്ട് എങ്ങനെ കണ്ടു പിടിച്ചു
വിക്കി -അവസാനം ഉള്ള ചായക്കട മുഴുവൻ കേറി ഇറങ്ങി കണ്ടു പിടിച്ചു
എഡ്ഗർ -മ്മ്
ഷോൺ -ഞങ്ങൾ നിന്റെ ഉറക്കം കളഞ്ഞോ
എഡ്ഗർ -അതൊന്നും സാരം ഇല്ല നിങ്ങളെ കാണാൻ പറ്റിയല്ലോ
പോൾ -നിന്നെ കണ്ടിട്ട് ഒരുപാട് നാൾ ആയ്യില്ലേ അതാ ഞങ്ങൾ വന്നേ
എഡ്ഗർ -അതൊന്നും കുഴപ്പം ഇല്ലടാ
എഡ്ഗർ മനസ്സിൽ ദേഷ്യം ഉണ്ടെങ്കിലും അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതി
ഷോൺ -എന്തൊക്ക പറഞ്ഞാലും പൊളി സ്ഥലം ആണ്
വിക്കി -അത് ശെരിയാ
എഡ്ഗർ -ഇത് ഒത്ത് വന്നപ്പോൾ അങ്ങ് മേടിച്ചു
പോൾ -ഇടക്ക് കൂടാൻ പറ്റിയ സ്ഥലം
ഷോൺ -നിന്നെ കണ്ട് നിന്ന് ചോദിക്കാൻ മറന്നു. ആന്റിക്ക് എങ്ങനെ ഉണ്ട്
എഡ്ഗർ -ആ ഓരോ ട്രീറ്റ്മെന്റ് നടന്ന് കൊണ്ടിരിക്കാ
വിക്കി -കുഴപ്പം ഒന്നും ഇല്ലല്ലോ
എഡ്ഗർ -ഇല്ലടാ
ഷോൺ -നീ വിഷമിക്കണ്ട എല്ലാം ശരി ആവും
പോൾ -ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ
എഡ്ഗർ മനസ്സിൽ ഓർത്തു നിങ്ങൾ ആരും വേണ്ട ഞാൻ ഒറ്റക്ക് മതി
എഡ്ഗർ -അയ്യോ സംസാരിച്ച് നിന്ന് സമയം പോയത് അറിഞ്ഞില്ല. വാ റൂം കാണിച്ച് തരാം
ഷോൺ -എടാ ഒരു മിനിറ്റ് ആ ബാഗ് ഒന്ന് എടുക്കട്ടെ
പോൾ -വിക്കി ആ ബാഗ് പോയി എടുത്തേ