എന്ന് മറുപടി കൊടുത്തു
“””””ടാ അങ്ങനെ പറഞ്ഞാൽ പറ്റില്ല പോയവർ ഇനി എന്തായാലും തിരിച്ചുവരില്ല.. അവരെ ഓർത്തു നീ ഒരുപാട് കരഞ്ഞില്ലേ… ഇനി മതി. നീവിഷമിക്കണത് കാണാൻ വയ്യട…..””””‘
അവൻ പറഞ്ഞു നിർത്തി
“””””ശ്രെമിക്കട…. അറിയില്ല… എന്റെ ജീവിതം ഇനി എങ്ങനാണെന്ന്…..
എന്തായാലും ജോലി കിട്ടിയല്ലോ അത് മതി…..”””””
ഞാൻ അവൻ പറഞ്ഞതിന് മറുപടികൊടുത്തു കൊണ്ട് ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുവിട്ടു….
“””””ഹ്മ്മ് എന്തായാലും നീ എന്റെ കൂടെ വാ നമ്മക്ക് പുറത്ത് പോയി എന്തെങ്കിലും കഴിക്കാം….. വാ…..”””””
അവൻ അതുംപറഞ്ഞു എൻ്റെ കൈൽ ഉണ്ടായിരുന്ന ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് പോയി…
തിരിച്ചു വന്ന അവന്റെ കൂടെ ഞാനും ഇറങ്ങി..
പുതിയ നാട് പുതിയ നാട്ടുകാർ……
ഭാഷ പോലും ശെരിക്കറിയില്ല… അകയുള്ള ആശ്വാസം മലയാളം പോലെ തന്നെ ഇംഗ്ലീഷും അറിയാം എന്നതാണ്…