എനിക്ക് വാക്കുകൾ ഒന്നും കിട്ടിയില്ല
പൊതുസ്ഥലം ആണെന്നുപോലും ഞാൻ മറന്നു
അവനെ കെട്ടിപിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു….
അവൻ എന്നെ അടർത്തി മാറ്റി…
“”””””കരയല്ലേടാ, ഞാനൊണ്ട് നിനക്ക്……””””””
അവൻ പറഞ്ഞതിന് മറുപടി എനിക്ക് ഇല്ലായിരുന്നു….
പണ്ടും ഇങ്ങനെയായിരുന്നു അവൻ എന്നെ വിഷമിപ്പിക്കുകയും ഇല്ല ഞാൻ വിഷമിക്കുന്നത് അവൻ സഹിക്കുകയും ഇല്ല..
+2പാസ്സായി കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൻ പറഞ്ഞ കാര്യം എന്നെ അന്ന് വല്ലാതെ തളർത്തിരുന്നു.
“”””””അളിയാ ഞാൻ പോകുവാടാ ബാംഗ്ലൂർക്ക്…… അവിടെ എഞ്ചിനീയറിംഗ് കോളേജിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന് സീറ്റ് കിട്ടി……””””””
ഒരുപാട് കരഞ്ഞു. അവൻ പോയതിന്റെ വിഷമത്തിൽ..
ഡിഗ്രി കംപ്ലീറ്റ് ചെയ്ത അവന് ഇവിടത്തന്നെ ജോലികിട്ടി…..