അതാ സീത സിറ്റൗട്ടിൽ പ്രത്യക്ഷപ്പെട്ടു. ആളെ കണ്ടപ്പോൾ സമാധാനമായി വണ്ടി എടുത്ത് മുന്നോട്ടുനീങ്ങി. ഓഫീസിൽ പിടിപ്പതു പണി ഉണ്ടായിരുന്നു, എല്ലാ പെൻഡിങ് ഫയലുകളും തീർത്ത് മേശപ്പുറം കാലിയാക്കി. രവി ചേട്ടനോട് ഞാൻ മൂന്നു ദിവസം ലീവ് ആണെന്ന് പറഞ്ഞു. ആരെങ്കിലും എന്നെ അന്വേഷിച്ചു വന്നാൽ ട്രെയിനിങ്ങിന് പോയിരിക്കുകയാണ് എന്ന് പറയാൻ പറഞ്ഞു. വൈകിട്ട് 5 മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി. സുധിയും ലക്ഷ്മിയും ഓഫീസിന് പുറത്ത് ഉണ്ടായിരുന്നു.
സുധി: ലക്ഷ്മി ഫ്രൻ്റിൽ ഇരിക്കട്ടെ, ബാക്കിൽ ഇരുന്നാൽ കുലുക്കം കൂടും.
ഞാൻ: അതിനെന്താ, നീ വണ്ടി എടുത്തോ ഞാൻ പുറകിൽ ഇരുന്നോളാം.
സുധിക്ക് വണ്ടിയുടെ താക്കോൽ കൊടുത്തു. സുധി വണ്ടിയെടുത്തു. ലക്ഷ്മിയുടെ വീടെത്തുമ്പോൾ എട്ടുമണി. അവിടെ സുധി നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് ഞങ്ങൾക്കുള്ള ഭക്ഷണം റെഡി ആക്കിയിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ
സുധി: എടാ, നിനക്ക് ഇന്ന് ഇവിടെ തങ്ങിയിട്ട് നാളെ രാവിലെ പോയാൽ പോരേ.
ഞാൻ: ശരി.
ഞങ്ങൾ രണ്ടു പേരും ഒരു മുറിയിലാണ് കിടന്നത്, കുറെ നാട്ടുവർത്താനം പറഞ്ഞു എപ്പോഴോ ഉറങ്ങി.
അത് രാവിലെ തന്നെ എഴുന്നേറ്റു റെഡിയായി ഞാൻ യാത്ര തുടർന്നു. പോരുന്ന വഴി കുമരകം വഴി കുട്ടനാടു കൂടി അവിടവിടെ നിർത്തി സാവധാനം ആയിരുന്നു യാത്ര കുട്ടനാടൻ ഇന്നും കരിമീൻ കറി കൂട്ടി ഊണ് കഴിച്ച് വീണ്ടും തുടർന്നു യാത്ര. ഫോർട്ടുകൊച്ചി ബീച്ചിൽ എത്തിയപ്പോൾ വൈകിട്ട് 4 മണി അവിടെ കുറച്ചുനേരം ഇരുന്നു, ഒരു മസാല ചായയും കുടിച്ച് തോപ്പുംപടി വഴി എറണാകുളം സിറ്റി യിലേക്ക് കടന്നു, നല്ല ബ്ലോക്ക് ആയിരുന്നതിനാൽ വണ്ടി നിരങ്ങിനിരങ്ങിയാണ് നീങ്ങിയത്. ഇടപ്പള്ളി ബൈപ്പാസിൽ എത്തിയപ്പോൾ വൈകിട്ട് 7 മണി, അവിടെ നിന്നും ആലുവ വരെ എത്താൻ രണ്ടു മണിക്കൂർ എടുത്തു. ആലുവയിൽ പെരിയാറിൽ റൂമെടുത്തു, രാത്രിയിൽ അവിടെ കൂടി. സുധിക്ക് പൈസ എടുക്കാൻ പോയപ്പോൾ കുറച്ചു പൈസ കൂടുതൽ എടുത്തിരുന്നു, അത് ഉപകാരപ്പെട്ടു. ലൈറ്റ് ആയിട്ട് അവിടെ നിന്നും ഭക്ഷണം കഴിച്ചു രാത്രി അവിടെ കഴിച്ചുകൂട്ടി, രാവിലെ തന്നെ അവിടെനിന്നും വീണ്ടും യാത്ര തുടർന്നു മാർത്താണ്ഡവർമ്മ പാലം കയറി മംഗലപ്പുഴ പാലവും കടന്ന് വണ്ടി മുന്നോട്ടു നീങ്ങി, അങ്കമാലിയിൽ എത്തി അവിടെ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു, വീണ്ടും മുന്നോട്ട് വണ്ടി ഇരിങ്ങാലക്കുട സ്റ്റാൻഡിൽ എത്തുമ്പോൾ ഉച്ചയായി ഒന്നേമുക്കാൽ, അവിടെയുള്ള ഒരു സർവീസ് സെൻററിൽ വണ്ടി വാട്ടർ സർവീസിന് കയറ്റി അടുത്തുള്ള തിയേറ്ററിൽ കയറി മാറ്റ്നിയും കണ്ടു, ഒരു ഇംഗ്ലീഷ് പടം. ഒരു തല്ലിപ്പൊളി പടം, അതു കഴിഞ്ഞ് ഇറങ്ങിയപ്പോൾ 5:45. സർവീസ് സെൻററിൽ നിന്നും വണ്ടിയുമെടുത്ത് ബേക്കറിയിൽ നിന്നും കുറച്ചു പലഹാരങ്ങളും വാങ്ങി, നേരെ ചിറ്റയുടെ വീട്ടിലേക്ക്. അവിടെ ചെന്നപ്പോൾ