അല്ലെങ്കിൽ നന്ദികേട് ആയിരിക്കും. എന്തെങ്കിലും നുണ പറഞ്ഞു പോകണം.
രാവിലെ തന്നെ എഴുന്നേറ്റു ബ്രഷ് ചെയ്യാൻ പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ അവിടെ പുറത്ത് നിൽക്കുന്നു, ഞാൻ പതിയെ അങ്ങോട്ടു ചെന്നു.
ഞാൻ: ഞാൻ ഇന്നലെ ഒരു കാര്യം പറയാൻ മറന്നു പോയി, എനിക്ക് മൂന്നുനാലു ദിവസം ഒരു ട്രെയിനിങ് ഉണ്ട്. തൃശ്ശൂർ ‘കില’യിലാണ്, വൈകിട്ട് പോകും. തിങ്കളാഴ്ചയെ വരൂ, സീതയോട് ഇപ്പോൾ പറയണ്ട.
അച്ഛൻ: മോനെ, എനിക്ക് മനസ്സിലാകും, ഇവിടെ ഇവരൊക്കെ ഉള്ളതുകൊണ്ട് ഒരു ഫ്രീഡം കിട്ടുന്നില്ലല്ലെ.
ഞാൻ: ഏയ് അങ്ങനെയൊന്നുമില്ല. മൂന്നു ദിവസത്തെ ട്രെയിനിങ്ങും പിന്നെ ഞായറാഴ്ച വീട്ടിലും കയറി തിങ്കളാഴ്ച വെളുപ്പിന് എത്താം എന്ന് കരുതി.
അച്ഛൻ: മോൾക്ക് ഭയങ്കര വിഷമം ഉണ്ട്. അവൾ, എൻറെ പെങ്ങൾ ഒരു മൂശേട്ടയാണ്. അവൾക്ക് അവളുടെ ഭർത്താവിനെ ചേട്ടൻറെ മകനെകൊണ്ട് എൻറെ മകളെ കല്യാണം കഴിപ്പിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഗൾഫിൽ ഭയങ്കര ബിസിനസ് ഒക്കെ ആണ്, സീതക്ക് അത് ഒട്ടും താല്പര്യമില്ല. അതാണ് അവൾ, എൻറെ പെങ്ങൾ മോനോട് ഈ കാണിക്കുന്ന ദേഷ്യമെല്ലാം. അവർ നാളെയോ മറ്റന്നാളോ തിരിച്ചുപോകും.
ഞാൻ: അതൊന്നുമല്ല അച്ഛ. അതിലൊന്നും എനിക്കൊന്നും തോന്നിയില്ല.
എനിക്ക് സീത കാണിക്കുന്ന അകൽച്ചയിൽ ആണ് എനിക്ക് വിഷമം തോന്നിയത്, അതു പറയാൻ പറ്റില്ലല്ലോ.
ഞാൻ: ഏതായാലും മൂന്ന് ദിവസത്തെ ട്രെയിനിങ് അല്ലേ? പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് പറഞ്ഞത്. ശരി, വൈകിട്ട് നേരെ പോകും. വീട് പൂട്ടുന്നില്ല.
ഞാൻ തിരിച്ചു ചെന്ന് കുളിച്ച് റെഡിയായി. സുധി യോടും മൂന്ന് ദിവസം ഞാൻ ലീവ് ആണെന്ന് പറഞ്ഞു. അവൻ എന്നോട് ലീവെടുത്ത് എവിടെ പോകുന്നു എന്ന് ചോദിച്ചു. ഞാൻ ഒരാളെ കാണാൻ പോകുന്നു എന്നു പറഞ്ഞു.
സുധി: എവിടെയാണ്?
ഞാൻ: പാലക്കാടാണ്.
സുധി: ഇന്നാണ് പോകുന്നതെങ്കിൽ ഞാനും ലക്ഷ്മിയും ഉണ്ടായിരുന്നു കോട്ടയം വരെ. കുറച്ചു ദിവസം ലീവ് എടുത്ത് ലക്ഷ്മിയെ വീട്ടിൽ ആക്കാമെന്നു കരുതി, ഭയങ്കര ശർദ്ദിൽ ആണ്.
ഞാൻ: അതെ ഞാൻ ഇന്ന് തന്നെ പോകും, വൈകിട്ട് ഇവിടെനിന്ന് തിരിക്കും.
സുധി: എന്നാൽ ഞങ്ങളും വരുന്നുണ്ട്, എൻറെ വണ്ടി വർക്ക് ഷോപ്പിലാണ്.
ഞാൻ: അതിനെന്താ, ഞാൻ അങ്ങോട്ട് വരണോ അതോ നിങ്ങൾ ഇങ്ങോട്ട് വരുമോ?
സുധി: ഞങ്ങൾ അങ്ങോട്ട് വരാം.
ഞാൻ: ശരി.
റൂമിൽ നിന്നിറങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോഴും മിററിലൂടെ അവരുടെ സിറ്റൗട്ടിലേക്ക് നോക്കി, സീത വന്ന് നിൽക്കുമെന്ന് കരുതി, ഉണ്ടായില്ല. ഞാൻ മൊബൈൽ ഓഫ് ചെയ്തു വച്ചു. ഞാൻ പതിയെ വണ്ടി റെയ്സ് ചെയ്തു നോക്കി,