ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

Posted by

 

” പേടിക്കണ്ട ഇതിപ്പൊ കഴിയും താൻ കണ്ണടച്ചോ… ”

 

ശ്രദ്ധ എന്നെനോക്കി പറഞ്ഞു… അതോടെ ഞാൻ കണ്ണുംപൂട്ടി ഇരുന്നു

 

 

” ശ്രദ്ധേ…………”

 

ഒരു വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്… സൂചികുത്താൻ പോയ ശ്രദ്ധയും എന്നെപ്പോലെ തന്നെ ആ വിളി കേട്ട് തിരിഞ്ഞു നോക്കി… വേറാരുമല്ല നമ്മുടെ കഥാനായിക ദിവ്യ…

 

” ഇങ്ങ് താ ഞാൻ വെക്കാം… ”

 

അവൾ എന്നെ നോക്കി ശ്രദ്ധയുടെ കൈയിൽനിന്ന് സിറിഞ്ച് പിടിച്ചുവാങ്ങി… അതോടെ ഞാൻ എറങ്ങി ഓടിയാലോന്ന് വരെ ചിന്തിച്ചു… ഇതൊക്കെ കണ്ട് നന്ദുവും ശ്രദ്ധയും ചിരിക്കുന്നുണ്ട്…

 

” അപ്പൊ എങ്ങനാ കുത്തട്ടേ ഏട്ടാ… ”

 

ദിവ്യ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി പറഞ്ഞു… അതിന് ഞാൻ ഭയത്തോടെ അവളോട് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി… രാവിലെ അവളുടെ കൈ ഞെരിച്ച സംഭവത്തെ സ്വയം ഞാൻ മനസ്സിൽ പഴിച്ചു…

 

” അങ്ങനെ പറഞ്ഞാൽ എങ്ങനാ….ഇപ്പൊ ശരിയാക്കിത്തരാം… ”

 

അതും പറഞ്ഞ് അവളെൻ്റെ കൈ പിടിച്ച് സിറിഞ്ചടുപ്പിച്ചു… അതോടെ പടച്ചോനെ ഇങ്ങള് കാത്തോളീ…. എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ കണ്ണടച്ചിരുന്നു….

 

തുടരും…

 

 

Leave a Reply

Your email address will not be published. Required fields are marked *