ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

Posted by

” അപ്പൊ ശരിയടാ കാരിയോണ്…. ഞങ്ങൾ പാർക്കിങ് ഏരിയയിൽ ഉണ്ടാവും… ”

 

എന്നോട് സ്വകാര്യത്തിൽ നന്ദു പറഞ്ഞു അതിന് ശേഷം അവന്മാര് മെല്ലെ തടിതപ്പി… അവന്മാരോട് വലിയാൻ നോക്കിയ എന്നെ അമ്മ കൃത്യം കൈ പിടിച്ചു നിൽപ്പിച്ചു..

 

” എൻ്റെ പൊന്നു മാഡം… ആകാശം നോക്കി നടന്ന് ആൾക്കാർ ഇടിച്ച് കൊല്ലാൻ നോക്കുക… എന്നിട്ട് ആരെയാണോ തട്ടിയത് അവരെ തെറി വിളിക്കുക… പാതിരാത്രി ടിവിയിൽ എതാണ്ടക്കയോ കളിയും വെച്ച് ഒച്ച ഉണ്ടാക്കുക…ഇങ്ങനെ എന്തൊക്കെയോ ഹോബികളാണ് ഇയാൾക്ക്… ”

 

എന്നെ നോക്കി ചിരിച്ചുകൊണ്ട് അവളമ്മയോട് ഇതൊക്കെ പറയുമ്പോൾ കൊല്ലേണ്ട ദേഷ്യം ആയിരുന്നു എനിക്ക് ആ പന്നിയെ…പക്ഷെ ഇതൊക്കെ കേട്ട് ശ്രദ്ധ ചിരിക്കുന്നുണ്ടായിരുന്നു…

 

” അത് പിന്നെ അങ്ങനെയല്ലേ വരൂ… ”

 

എൻ്റെ കൈയിൽ ഒരു നുള്ള് തന്നുകൊണ്ട് എന്നെ നോക്കി അമ്മ പറഞ്ഞു

 

” അല്ല മാഡത്തിന്റെ ആരാ ഇയാള്… റിലേറ്റീവാണോ… ”

 

അത്രയും നേരം ചിരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധ അമ്മയെ നോക്കി ചോദിച്ചു

 

” പിന്നേ….അടുത്ത റിലേറ്റീവാ… ചെറുതായിട്ട് എൻ്റെ മോനായിട്ട് വരും…എൻ്റെ ഏക സന്താനം…അല്ല്യോടാ… ”

 

അടുത്തു നിന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ അവളുമാര് രണ്ടും ഞെട്ടി കൊണ്ട് മുഖത്തോടു മുഖം നോക്കുന്നത് കണ്ടു… ഒരുമാതിരി സന്തൂർ സോപ്പിൻ്റെ പരസ്യത്തിൽ ഉള്ള മമ്മി സീൻ പോലെ…

Leave a Reply

Your email address will not be published. Required fields are marked *