ഇങ്ങനെ ആകെ വിഷമം പിടിച്ചിരുന്ന എന്നെ പിടിച്ചുവെച്ചവൾ ലിപ്പ്ലോക്ക് ചെയ്തു..ഞാൻ ഞെട്ടി പണ്ടാരമടങ്ങിപോയി..ശ്വാസം എടുക്കാൻ പോലുമുള്ള ഗ്യാപ് എനിക്ക് കിട്ടാതെ വന്നപ്പോ അവളെന്‍റെ മുഖമൊന്ന് ചരിച്ചു പിടിച്ചു പതിയെചൂണ്ടുകൾ തമ്മിൽ നുണഞ്ഞു ഞാൻ അവളെ പതിയെ അകറ്റി അവളുടെയും എന്‍റെയും ഉമിനീര് ഒരംശം നാര് പോലെ ചുണ്ടുകളിൽ നീണ്ടു വന്നു..
രണ്ടുപേരും നെറ്റി മുട്ടിച്ച്..മൂക്കുകൾ തമ്മിൽ ചെറുതായി ഉരസാവുന്നത്ര അടുത്ത് എന്റെ കൈകൾ അവളുടെ പിൻകഴുത്തുകളെ പിടിച്ചുവെച്ചുകൊണ്ടിരുന്നു ..എന്റെ തലക്ക് പിന്നിലെ തലമുടിക്കിടയിലൂടെയവള്‍ തലോടികൊണ്ടിരുന്നു…രണ്ടുപേരുടെയും ചുണ്ടിൽ ഒരു ചെറിയ ചിരി പടർന്നു നിൽക്കുന്നുണ്ടായിരുന്നു..
“ഇപ്പഴാണോ ചെക്കാ നിനക്കിത് തോന്നിയേ..നിന്നിൽ നിന്ന് ഇത് അറിയണം എന്നൊരു ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ…അതും അവൻ കൊണ്ടോയി നശിപ്പിച്ചു പൊട്ടൻ!!!”
ആ പറഞ്ഞത് കേട്ട് അവളെ വിട്ട് മാറി അവളുടെ നേരെ ഇരുന്നു ഇവളെന്ത് തേങ്ങയ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവാതെ നോക്കിയപ്പോ…
“എടാ പൊട്ടൻചങ്കരാ കിസ്സ് അടിക്കുമ്പോ അത് ചുണ്ടിൽ തരണം അല്ലാതെ കുഞ്ഞിപിള്ളേർക്ക് കൊടുക്കുമ്പോലെ കവിളിൽ ഇന്നാപിടിച്ചൊന്നും പറഞ്ഞ് കൊടുക്കാൻപാടില്ലാ…കേട്ടോ..”അവളെന്റെ ഒരു കവിളിൽ പിടിച്ച ആട്ടികൊണ്ടത് പറഞ്ഞു
“ആഹാ അത് കൊള്ളാം എങ്ങനെലും ഈ സാധനിത്തിനെ ഇഷ്ടം ഒന്ന് അറിയിക്കണോന്നെ എനിക്ക് ഉണ്ടായിരുന്നൊള്ളു….അതെല്ലാം പോട്ട് ഇനിയിപ്പോ ഞാൻ ഇഷ്ടം പറഞ്ഞാൽ തന്നെ നീ അതെങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ലലോ…”
“അഭീ… ഞാൻ അത് എങ്ങനെ എടുക്കുമെന്ന് നിനക്കറിയില്ലേടാ..ഇത്രേം നാളായി നിനക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല ല്ലേ …”അവളൊരു ചെറിയ വിഷമത്തോടെ അത് പറഞ്ഞപ്പോ എനിക്കും അതൊരു വല്ലായ്മയായിതോന്നി..
“എടി അത്……ഇക്കാര്യമൊക്കെ എങ്ങനെയാ എനിക്കറീലഡി..സോറി..”പെട്ടെന്നവളെന്‍റെ വായ മൂടി
“അഭീ നമ്മുടെ ഇടക്ക് ഇതുവരെ ഇല്ലാതിരുന്നതൊക്കെ ഇനിയും വേണ്ടടാ..”എന്‍റെ കണ്ണുകളിലേക്ക് നോക്കിയാണവളത് പറഞ്ഞത്
ഞങ്ങൾക്കിടയിൽ ഒരു സോറി പറച്ചിലിന്റെ ആവിശ്യം വന്നിട്ടിലിതുവരെ..
അതിന് ഞാൻ ഒരു ചിരിയാണ് മറുപടിയായി കൊടുത്തത്..
പെണ്ണ് വീണ്ടും എന്‍റെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ട് ഞാൻ കാര്യം മനസ്സിലാവാതെ അവളെ നോക്കിയപ്പോ എന്‍റെ ചുണ്ടിൽനിന്നും ചൂണ്ടു വിരല്‍ കൊണ്ട് ചോര തൊട്ടെടൂത്ത് എന്നെ കാട്ടി..ഞാൻ അന്തംവിട്ട് അവളെനോക്കി
“എന്ത്ന്നാ പെണ്ണേ ഇത് നിനക്ക് സ്നേഹിക്കുമ്പോഴെങ്കിലും എന്‍റെ ചോര കാണാതെ സ്നേഹിച്ചൂടെ..”അവളെ കളിയാക്കികൊണ്ട് അവളുടെ വയറിൽ ഒട്ടിച്ചേർന്ന് കിടന്ന ചുരിദാറിന്റെ പുറത്തുകൂടി ചെറുതായി ഇക്കിളിയാക്കി ഞാൻ ചോദിച്ചു..
അതിനവൾ “എന്റെ മോനെ നീയിനി എന്തൊക്കെ കാണാൻ കിടക്കുന്നു..” ന്ന് മറുപടി പറഞ്ഞതും
“എന്തൊക്കെയാടി കാണാൻ കിടക്കുന്നേ…പറ്റിയാൽ ഇപ്പൊ കാണിച്ചോ വേറെ ആരൂല്ലലോ…”ഒരു വഷളൻ ചിരിയോടെയത് പറഞ്ഞപ്പോ
“ച്ഛീ പോടാ തെമ്മാടി…”ന്ന് പറഞ്ഞ് എന്റെ കവിളിൽ ചെറിയ ഒരടി തന്നു…
എനിക്ക് നേരെയിരുന്ന അവളുടെ തോളുകളിലൂടെ രണ്ട് കയ്യും ഇട്ട് പിറകിൽ ഒരു വിരൽ ലോക്കിൽ ആക്കി വെച്ചായിരുന്നു എന്‍റെ ഇരിപ്പ്
“അല്ല നീ എന്നെ എന്തിനാ ആദ്യം കവിള് പുകച്ചൊരു അടി തന്നത്..നിനക്ക് ഉമ്മ തരണോങ്കി അത് തന്നാ പോരേ….”