അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

Posted by

“എടി പെങ്കൊച്ചേ…ചെറുക്കനെ അടിക്കാതെ..” എന്ന പറഞ്ഞ് ജാനിയമ്മ റൂമിലേക്ക് കേറി വന്നു കയ്യിൽ തടിയുടെ ഒരു തവി ഉണ്ടായിരുന്നു കയ്യിൽ അതും ഓങ്ങി കൊണ്ട് വരുന്നത് ഞാൻ കണ്ടു

 

ടപ്പേ!!! അവളുടെ ചന്തിക്കിട്ട് ജാനിയമ്മ ഒന്ന് പൊട്ടിച്ചു

 

“അയ്യോ!!!…”ശ്രീ അത് കൊണ്ട് ചന്തിയും തടവി അവൾ എണീറ്റു

 

“എടി നീ ഇനി ചെക്കനെ അടിക്കുവോടി..” എന്ന് ചോദിച്ച് അവളെ അടിക്കാൻ വീണ്ടും ഊങ്ങിയപ്പോ ഞാൻ ഞെട്ടിപിടഞ്ഞ് ശ്രീയെ വട്ടം ചുറ്റി അവളെ തൊടാതെ അടി തടുത്തു..അടി ഉന്നം തെറ്റി എന്റെ കൈപ്പത്തിയുടെ പുറത്ത് കൊണ്ടു..’ട്ടക്കെ!!’ എന്നൊരു സൗണ്ട് കേട്ടു

 

“ജാനിമ്മേ..ഇനി അടിക്കണ്ട..”എന്നുകൂടി അടികൊള്ളുന്നതിന് മുൻപായി ഞാൻ പറഞ്ഞു

 

“ഔ…ആ…”ഞാൻ വേദന കൊണ്ട് കൈ കുടഞ്ഞു..

 

“അയ്യോ.!!! എനിക്ക്  അടികൊണ്ടത് കണ്ട് ശ്രീ  പെട്ടെന്ന് എന്‍റെ കൈ പിടിച്ചു തടവുകെയും ഊതുകെയും ഒക്കെ ചെയ്തു..അത് കണ്ട് എനിക്ക് ഒരു ചെറിയ ചിരി വന്നു..

 

“എന്താമ്മേ കാണിച്ചെ..അവന്റെ കൈ…”എന്റെ കൈപിടിച്ചു വെച്ച് ജാനിയമ്മയോട് പെണ്ണ് ദേഷിക്കുകയാണ്..

 

××

എന്തൊക്കെ ആയാലും പെണ്ണ് ക്ഷമിക്കും എനിക്ക് നന്നായി വേദനിക്കുന്നെ എന്തേലും സംഭവിച്ചാൽ പെണ്ണ് വിഷമിക്കും..എന്നുകരുതി അവൾ എന്നെ ഉപദ്രവിക്കാതെ ഇരിക്കില്ലട്ടോ..😂

××

 

“ആഹാ അല്ലെ രണ്ടുംകൂടെ അടികൂടി ചാവണ്ടല്ലോ ന്ന് കരുതിയ ഞാൻ ആരായി..ഹും..”ജാനിയമ്മ തന്‍റെ ഭാഗം വ്യക്തമാക്കി

 

“അഭീ വേദനയുണ്ടോ മോനെ???…”എന്റെ മുഖത്തെ ഭാവം കണ്ട ജാനിയമ്മ ചോദിച്ചു

 

“ചെക്കന്റെ കൈ അടിച്ചുപൊട്ടിച്ചിട്ട്..വേദനയുണ്ടോന്നോ..അമ്മ പോയേ..”ശ്രീക്ക് ആകെ പൊട്ടി ഇരിക്കാന്ന് എനിക്ക് മനസ്സിലായി

 

“അടങ്ങടി പെണ്ണേ…അമ്മ അറിഞ്ഞോണ്ടല്ലലോ..അബദ്ധം പറ്റിയതല്ലേ..”ഞാൻ പറഞ്ഞു

 

“ഹല്ല എനിക്ക് കിട്ടേണ്ട അടിയല്ലേ നീയെന്തിനാ ചെക്കാ ഇടക്ക് കേറിയെ..”ശ്രീ എന്റെ കൈ പിടിച്ച് അതിൽ സൂക്ഷ്മമായി നോക്കിക്കൊണ്ടാണത് പറഞ്ഞത്

 

അതിന് ഞാൻ ചെറുതായി അവളെ നോക്കി ഒരു ചെറു ചിരി ചിരിച്ചു..എന്നിട്ട് അമ്മയോട് അവൾ എന്‍റെ  കൈയ്യിലേക്ക് നോക്കി ഇരിക്കുന്ന അവൾ കാണാതെ “‘അമ്മ പൊക്കോ..ഞാൻ ഓക്കെ ആക്കിക്കോളം..”എന്ന് ആംഗ്യം കാണിച്ചു പറഞ്ഞു

അമ്മ ചിരിച്ചു കൊണ്ട് തലയാട്ടിക്കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി താഴെ അടുക്കളയിലേക്ക് പോയി..

 

ഞാന്‍ എന്‍റെ മറ്റേ കൈകൊണ്ട് അവള്‍ടെ മുഖമൊന്ന് പൊന്തിച്ചു  അവളുടെ കണ്ണുകളിലേക്ക് നോക്കി..അതില്‍ ചെറിയ നനവ് പടര്‍ന്നിരുന്നു..

“അയ്യേ എന്തടി  പെണ്ണേ നീ ഇങ്ങനെ..എന്തിനായിപ്പോ കണ്ണൊക്കെ നിറഞ്ഞേ..ശേ മോശം..കുറച്ചു മുന്നേ പുലി പോലെ ഇരുന്നവള..”

 

“അഭീ..ഇതിപ്പോ ഞാൻ കാരണമല്ലേ നിനക്ക് അടികിട്ടിയത് …ദ കൈ കണ്ടോ ചെറിയ നീലിപ്പ് ഉണ്ട്..”എന്‍റെ കൈ വീണ്ടും പിടിച്ചു അതിലേക്ക് നോക്കി അവൾ വിഷമിച്ചു

 

എന്തോ പെട്ടെന്നൊരു തോന്നലില്‍  ഞാൻ അവളുടെ മുഖം രണ്ട് കയ്യിലും കോരിയെടുത്ത് അടുപ്പിച്ചു അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു..ആ സമയം ചുണ്ടിന്റെ ഒരു വശം അവളുടെ ചുണ്ടില്‍ തട്ടിയിരുന്നു..മുത്തം കൊടുത്തുകഴിഞ്ഞ് അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്നുപോയ ഞാൻ പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോ വല്ലാതെ ഇരുന്നു പോയി അവളെ നോക്കാൻ പറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ഇരുന്നപ്പോഴും അവൾ എന്നെ തന്നെ വല്ലാതെ ഒരു നോട്ടത്തോടെ നോക്കിയിരിക്കുകയാണ് ഇന്നവരെ അവളിൽ കാണാത്ത ഒരു ഭാവം അപ്പോൾ ഞാൻ അവളിൽ കണ്ടു..

 

ചെയ്തത് തെറ്റായിപോയോ എന്ന ഭയം ആയിരുന്നു എന്നിൽ അവളാണെങ്കിൽ ഇന്നുവരെയും അങ്ങനൊരു നീക്കം എന്നിൽ നിന്നും പ്രതീക്ഷിക്കാത്ത അവസ്ഥയിൽ ഇരിക്കുന്നു..

 

ഞാൻ ആകെ കുഴങ്ങി..വല്ലാതെ വിയർത്തു..കുറച്ച് വർഷങ്ങൾ ആയി ഉള്ളിൽ ഉണ്ടായിരുന്ന അവളോടുള്ള,പ്രണയം പെട്ടെന്ന് പുറത്ത് കാട്ടിയ  ഞാൻ എന്നെതന്നെ ഒരു പതിനായിരം തെറി മനസ്സിൽ വിളിച്ചു.. ഉള്ളിലെ അവളോടുള്ള സ്നേഹം മുഴുവനാ മുത്തത്തില്‍ ഉണ്ടായിരുന്നു എന്നുള്ളതൊരു പച്ചപരമാര്‍ത്ഥം ആയതിനാലും ..അതിനി ചുമ്മാ കൊടുത്തതാണെന്ന് പറഞ്ഞാലുമവൾ വിശ്വസിക്കില്ല..എന്ത് പറയും എന്ന് ഭ്രാന്ത് പിടിച്ച് ആലോചിച്ചുകൊണ്ടിരുന്നു..

 

അവൾ പെട്ടെന്ന് ഒന്നനങ്ങുന്നത് മാത്രം ഞാൻ കണ്ടു..കണ്ണുകൾ ഞാൻ മുറുക്കി അടച്ചു… ഠപ്പേ!!! എന്റെ കവിള് പുകഞ്ഞുപോയി..അവൾ എന്റെ കരണം പൊളിച്ചൊരെണ്ണം തന്നു…ആകെ കിളി പോയ അവസ്ഥ…

 

“തീർന്ന്!!എല്ലാം മൂഞ്ചിയട പോ പോയി ചത്തോ ഇഷ്ടം ഉണ്ടാർന്നേൽ മനസ്സിൽ വെച്ചാ പോരാർന്നോ..ഇനീപ്പോ അവള് അച്ഛനോടും അമ്മയോടും പറയും നിന്റെ അച്ഛനും അമ്മേം അറിയും ആകെനാശം ആവും..”എന്റെ സ്വന്തം മനസ്സ് മലരൻ എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *