വിളിച്ച് കൂവികൊണ്ട് ഞാൻ ഓടി കയറിയത് അവളുടെ തന്നെ മുറിയിലേക്കാണ്..വേഗം ചെന്ന് കേറിയപ്പോ പെട്ടെന്ന് ഞാൻ നിന്ന്പോയി
“മലർ…പെട്ട്!!!…”ഞാൻ എന്നോട് തന്നെ പറഞ്ഞു
അത് പറഞ്ഞ് ഞാൻ സ്ലോവിൽ തിരിഞ്ഞ് നോക്കി എന്റെ മുഖത്ത് ആകെ പെട്ടുപോയ ഒരു ഭാവമായിരുന്നു
ഞാൻ നോക്കുമ്പോ എന്നെ നോക്കി ഒരു വിജയച്ചിരി ചിരിച്ച് നിക്കുന്ന ശ്രീ
പതിയെ സീനിൽ നിന്ന് ഊരാനായി സാധാരണ പോലെ അവൾടെ അടുത്ത് ചെന്നു…
“എന്റെ ശ്രീമോളെ പിന്നെന്തൊക്കെയുണ്ട് വിശേഷം..എനിക്ക് വിശക്കുന്ന ഞാൻ ജാനിയമ്മയോട് ചോദിച്ചിട്ട് വരാമേ മോളൊന്ന് ഒതുങ്ങി നിന്നെ..”
“വാതിൽക്കൽ തന്നെ കയ്യുംകെട്ടി എന്നെ ആക്കി ചിരിച്ചുകൊണ്ട് തന്നെ അവൾ നിന്നു
ഞാൻ പുറത്തോട്ട് പോവനൊരുങ്ങിയതും അവളെന്ന മൊത്തത്തിൽ കൂട്ടി പിടിച്ച് അവൾടെ കട്ടിലിലേക്ക് വാതിൽക്കൽ നിന്ന് തന്നെ തള്ളിയിട്ടു..കൂടെ അവളും ഓടി വന്ന കട്ടിലിൽ കയറി തലയിണ എടുത്ത് എന്നെ അടിക്കാൻ തുടങ്ങി ഞാൻ നോക്കിയപ്പോൾ അവിടെ വേറെ തലയിണ ഒന്നും കണ്ടില്ല..വേറെ രക്ഷയില്ലാത്ത കട്ടിലിൽ മുട്ടുകുത്തി കമഴ്ന്ന് തലയുടെ പിൻവശം കൈകൊണ്ട് മറച്ച് കിടന്നു
അവൾ ഇതൊന്നും ശ്രദ്ധിക്കാതെ എന്നെ തലയിണ വെച്ചു അടിച്ചുകൊണ്ടിരുന്നു…