“ശെടാ ഇതിപ്പോ എന്തിനാവോ ഇപ്പൊ നീ കണ്ണ് നിറച്ചിരിക്കുന്നെ…” അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാനത് ചോദിച്ചു
മുട്ടിൽ അവളുടെ കാലുകൾക്കിടയിലായാണ് ഞാൻ ഇരുന്നാണത് ചോദിച്ചത്..അതിന് മറുപടിയെന്നോണം ഞെട്ടിപിടഞ്ഞെണീറ്റ് എന്റെ നെഞ്ചിൽ മുഖം ചേർത്തവൾ വിതുമ്പി…ഞാൻ ഇട്ടിരുന്ന ടീഷർട്ടിന്റെ നെഞ്ച് ഭാഗം അവളുടെ കണ്ണുനീരിൽ നനഞ്ഞു..
“അഭീ..നമ്മള്‍ ചെയ്തത് തെറ്റ് ആണെങ്കിലും അല്ലെങ്കിലും ഞാന്‍ എന്‍റെ മനസ്സില്‍ ഒരുത്തനെ മാത്രേ ഇത്രകാലം കൊണ്ട് നടന്നിട്ടുള്ളൂ..അവനു മാത്രം ആയി കാത്തുസൂക്ഷിച്ചതാണ് ഈ ഒരു മനസ്സും ശരീവും..ഓര്‍മ്മവെച്ച കാലം മുതല്‍ ഇന്നുവരെ ഉള്ളില്‍ കൊണ്ട് നടക്കാന്‍ കഴിയുമെങ്കില്‍ നീ കെട്ടുന്നൊരു താലിച്ചരടിന് വേണ്ടി കാത്തിരിക്കാന്‍ ആണോ അഭീ പ്രയാസം..”ഇത്രയും പറഞ്ഞവള്‍ ഇറുക്കി കെട്ടിപിടിച്ച് എന്‍റെ നെഞ്ചില്‍ തല ചായ്ച്ചു വെച്ചവള്‍ ഇരുന്നു..അവള്‍ പറഞ്ഞതത്രയും കേട്ട് മറുപടിയൊന്നും പറയാതെ അവളുടെ നെറുകയില്‍ ഒരു മുത്തവും കൊടുത്ത് …ഞങ്ങളുടെ കാര്യം അച്ഛനമ്മമാരെ അറിയിച്ചാല്‍ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമെന്ന് ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവളെയും മുറുക്കെ ചേര്‍ത്ത് പിടിച്ച് ആ കട്ടിലില്‍ ഇരുന്നു ….
തുടരും…??? തുടരണോ അതോ നിര്‍ത്തണോ ???