ഞാനെങ്ങോട്ടെങ്കിലും പോയിക്കോളാം….””””
ഏട്ടത്തി ഒരു പൊട്ടികരച്ചിലോടെ അമ്മയോട് പറഞ്ഞു…
“”””മോളേമ്മയെക്കുറിച്ച് അങ്ങിനെയാണോ മനസ്സിലാക്കിയത്…. എന്റെമോൾക്കുമൊരു ജീവിതം വേണന്നുകരുതിയാണമ്മ അങ്ങിനെ പറഞ്ഞത്… “””””
ഏട്ടത്തിയെ ചേർത്ത് പിടിച്ചു അമ്മ പതർച്ചയോടെ പറഞ്ഞു.
“”””””നിക്കിനിക്കല്യാണമൊന്നും വേണ്ടമ്മേ… ഞാനിവിടെ നിന്നോളം….ഒരു വേലക്കാരിയുടെ സ്ഥാനം മതിയമ്മേനിക്ക്….എന്നെ തിരികെ ന്റെ വീട്ടിലേക്ക് പറഞ്ഞയക്കരുതെന്നൊരു അപേക്ഷയെ നിക്കുള്ളു…… ഇത്രയും നാളും ഞാൻ അവിടെ കിടന്നു അച്ഛന്റെ രണ്ടാംഭാര്യയുടെ ആട്ടുന്തുപ്പും സഹിച്ചു….ഒരു പട്ടിയുടെ വിലപ്പോലും നിക്കവര് തന്നിട്ടില്ല…..ഇനി നിക്കവിടേക്ക് പോകാനാവില്ലമ്മേ … !!!!!”””””
പതം പറഞ്ഞുള്ള ഏട്ടത്തിയുടെ കരച്ചിൽ കേട്ട് എന്റെ കണ്ണുകൾ പോലും അനുസരണയില്ലാതെ നിറഞ്ഞൊഴുകി…
അമ്മ നിറഞ്ഞൊഴുകുന്ന മിഴികളോടെ ഏട്ടത്തിയെ അമ്മയുടെ മാറിലേക്ക് ചേർത്ത് പിടിച്ചു… ശേഷം മൂർദ്ധാവിൽ ചുംബിച്ചു…
“”””എന്റെ മോളമ്മയുടെയോപ്പം ഉണ്ടാവണം…മോൾക്ക് കല്യാണം വേണമെന്ന് തോന്നുമ്പോൾ അമ്മയോട് പറഞ്ഞാൽ മതി… അത് വരെ അതേക്കുറിച്ച് മോളോടാരുമൊന്നുമ്പറയില്ല…പിന്നെ അപ്പുവിന് ഉള്ളത്പോലെ ഈ വീട്ടിലും സ്വത്തിലും മോൾക്കുമവകാശമുണ്ട്….ഇതെന്റെ വാക്കാ..!””””
അതും പറഞ്ഞു അമ്മ ഏട്ടത്തിയെ ചേർത്ത് പിടിച്ചു.
അമ്മയുടെ ഈ തീരുമാനത്തിനും എനിക്ക് ഒരു എതിർപ്പും ഉണ്ടായില്ല…. കാരണം തെറ്റ് ചെയ്‌തതതെന്റെ കൂടെപ്പിറപ്പാണ്….