ആശ്വാസത്തിനു രണ്ടണ്ണം അടിക്കാം എന്റെ മനസ്സ് എന്നോട് അഭിപ്രായപ്പെട്ടപ്പോൾ എതിര് പറയാൻ എനിക്ക് ആയില്ല..
എന്റെ നേരെ മദ്യം നിറച്ച ഗ്ലാസ് അവൻ നീട്ടിയെങ്കിലും ആദ്യം ഞാൻ അത് നിരസിച്ചു.പിന്നെ ഒന്ന് സമാധാനമായി ഉറങ്ങാമല്ലോ എന്നോർത്ത്… ചടപടേന്ന് മൂന്നെണ്ണം അകത്താക്കി…. അൽപ്പം സമയം അവിടെ നിന്ന് സംസാരിച്ചു ഒരു പീസ് ബീഫ് ഫ്രയും വായിൽ വെച്ചു അടുത്ത പെഗ് ഒറ്റവലിക്ക് തീർത്ത തിരിഞ്ഞപ്പോൾ കണ്ടത് എന്നെ നോക്കി ഭദ്രകാളിയുടെ പോലെ കലിതുള്ളിനിൽക്കുന്ന ഏട്ടത്തിയെ….
ഞാൻ മെല്ലെ ഏടത്തിയുടെ അരികിലേക്ക് നടന്നു…. ഞാൻ ആടുന്നുണ്ടോ…. ഏയ് ഇനി ഭൂമി കറങ്ങുന്നതു കൊണ്ട് തോന്നുന്നതാവാം…. ല്ലെ…???
ഏട്ടത്തി എന്നെ തുറിച്ചു നോക്കി….. കൈമാറിൽ പിണച്ചു കെട്ടി എന്നെ നോക്കി നിൽക്കുകയാണ്.
ഏടത്തിയുടെ മുന്നിൽ ചെന്ന് നിന്നതും മുഖം അടച്ചു അടികിട്ടിയതും ഒരുമിച്ചു നടന്നു….
ഞാൻ വലത്തേ സൈഡിലോട്ട് വെച്ചുപോയി…..കണ്ണിൽ ആകെ ഒരു ഇരുട്ട് പോലെ… വെള്ളം അടിച്ചതുകൊണ്ടാണെന്നു തോന്നുന്നു എനിക്ക് ചുറ്റും ഒരുപാട് നക്ഷത്രങ്ങൾ…
ഞാൻ മുഖം ഒന്ന് കുടഞ്ഞു….. ചുറ്റും നോക്കി…. എല്ലാവരും ഞങ്ങളെ തന്നെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്… പെട്ടന്ന് വീണ്ടും കിട്ടി ഒരണ്ണം കൂടി….
ഞാൻ കവിൾ പൊത്തി നിന്നപ്പോൾ എനിക്ക് ചുറ്റുമുള്ള കുറച്ചു പേർ സഹതാപത്തോടെ എന്നെ നോക്കി…
ഏട്ടത്തിയെ നോക്കിയപ്പോൾ കലിതുള്ളി വീടിന്റെ പുറത്തേക്ക് നടക്കുന്നുണ്ട്….
ചുറ്റും കൂടിയിരിക്കുന്ന ജനങളുടെ ദൃഷ്ടിയിൽ സഹതാപം പുച്ഛം അങ്ങിനെ പല ഭാവങ്ങളും മിന്നി മറഞ്ഞു….അതിനിടയിൽ ഞാൻ കണ്ടു എന്നെ തന്നെ തുറിച്ചു നോക്കുന്ന രണ്ട് മിഴികളെ…