“”””ഏട്ടമ്പുറത്ത് വല്ലതുമ്പോയതാവും… ഏട്ടത്തിയോടൊന്നുമ്പറഞ്ഞില്ലേ…?””””
അമ്മയുടെ വേവലാതിയുടെയുള്ള വാക്കുകൾ ഞാൻ നിസ്സാരമായി എടുത്തു മറുപടി പറഞ്ഞു.
“”””എനിക്കൊന്നുമ്മറിയില്ല മോനെ…. അവനെവിടെ പോയെന്ന്….”””””
അമ്മ വിങ്ങി പൊട്ടികൊണ്ട് സാരിയോടെ തുമ്പ് വായിൽ തിരുകി കരച്ചിൽ അടക്കി…
“”””അയ്യെ….എന്റെ സീതമ്മയെന്തിനാ കരയുന്നെ….അമ്മ വിഷമിക്കല്ലേ.. ഏട്ടൻ വല്ലത്യാവശ്യത്തിനും പുറത്ത് പോയതാവും….ഞാൻ പോയന്വേഷിക്കാം….അമ്മ സമാധാനപ്പെട്…. ഏട്ടത്തിയെവിടെ….? “”””
ഞാൻ അമ്മയെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചുകൊണ്ട് ഏട്ടത്തിയെ കുറച്ചു തിരക്കി…
“””” മോളാമുറിയില് ചടഞ്ഞുകൂടിയിരുപ്പുണ്ട്…. ചോദിച്ചിട്ടൊന്നുമ്പറയുന്നില്ല…. ആകെയതിനു ജീവനുണ്ടെന്ന് മനസ്സിലാവുന്നത് അതിന്റെ കണ്ണ് നിറഞ്ഞൊഴുകുമ്പോഴാണ്….””””
അമ്മ ഏട്ടത്തിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ഹൃദയത്തിൽ എന്തോ ഒരു വിങ്ങൽ എനിക്ക് അനുഭവപ്പെട്ടു…
ഞാൻ അമ്മയെ കൂട്ടി ഏട്ടത്തിയുടെ മുറിയിലേക്ക് ചെന്നു….കട്ടിലിന്റെ