ഞാൻ ബുള്ളറ്റ് മെല്ലെ മുന്നിലേക്ക് എടുത്തു.
“””””…അപ്പു….????? “”””
വണ്ടി ഓടി തുടങ്ങിയതും ഏട്ടത്തി മെല്ലെ വിളിച്ചു.
പക്ഷെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“””””….അപ്പു..???? “”””
ഏട്ടത്തി ഒന്നുകൂടി ഉച്ചത്തിൽ വിളിച്ചു.
“”””” ഉം…. “”””
ഞാൻ പരുഷമായ രീതിയിൽ മൂളികൊണ്ട് വിളികേട്ടു.
“”””നിനക്കെന്നോട്….. ദേഷ്യമാണോപ്പു…. “”””
ഏട്ടത്തി വിതുമ്പികൊണ്ട് ചോദിച്ചു.
അവളുടെ ചോദ്യം കേട്ടില്ലേ… ദേഷ്യം ആണോ എന്ന്..പിന്നെ ദേഷ്യപ്പെടാതെ മടിയിൽ പിടിച്ചിരുത്തി പുന്നാരിക്കാം നായിന്റെ മോളെ…!
വെറുതെ അല്ല ഏട്ടൻ ഇവളെ ഉപേക്ഷിച്ചു ഒളിച്ചോടിയത്. പാവം അവന് ഒറ്റ രാത്രി പോലും പിടിച്ചു നിൽക്കാൻ സാധിച്ചില്ല.പക്ഷെ ഞാൻ അറിയുന്ന ശില്പ ഇത്രക്കും ക്രൂരയല്ല..!. മനുഷ്യൻ അല്ലെ മാറും…! മറക്കും..!
ഏട്ടത്തിയുടെ സങ്കടത്തോടെയുള്ള ചോദ്യം കേട്ടിട്ടും ഞാൻ കടിച്ചു പിടിച്ചു ഇരുന്നു. വാ തുറന്നാൽ തെറി കൊണ്ട് അഭിഷേകം ചെയ്‌തു പോകും ഞാൻ ഈ പന്നപുന്നാരമോളെ