അമ്മ അല്പം ദേഷ്യത്തോടെ എന്നെ നോക്കി ചോദിച്ചു. അല്ലെങ്കിലും ഏട്ടത്തിയെ ആരും ഒരു നോട്ടംകൊണ്ട് പോലും വേദനിപ്പിക്കുന്നത് അമ്മക്ക് ഇഷ്ടമല്ല. ഏട്ടത്തിയുടെ കണ്ണ് നിറഞ്ഞത് കണ്ടാൽ അതിന് പിന്നിൽ ആരാണെങ്കിലും അമ്മ പ്രതികരിച്ചിരിക്കും. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്ക് മുന്നേവരെ ഞാനും അങ്ങിനെയായിരുന്നു. എന്റെ ഏട്ടത്തിയുടെ മിഴികൾ നിറഞ്ഞാൽ എന്തോ ഒരുതരം വിങ്ങൽ ആണ് മനസ്സിൽ.
“”””തെറ്റ് ചെയ്‌തത് ഞാനാമ്മേ….. ഒന്നും നോക്കാതെ… അപ്പുവിന്റെ ബാഗിൽ നിന്നുമതൊക്കെ കിട്ടിയപ്പോ അവനോട് ചോദിക്കാതെ അമ്മയുടെ അടുത്ത് കൊണ്ട് വരരുതായിരുന്നു….. “””””
ഏട്ടത്തി അമ്മയെ നോക്കി പറഞ്ഞു. അന്നേരം ഏടത്തിയുടെ മിഴികൾ നിറഞ്ഞുവോ…????
“”””” എന്നുവെച്ചു…… ഏട്ടത്തിയെ തല്ലണോ വേണ്ടേ….???””””
അമ്മ എന്നെനോക്കി ഗൗരവത്തോടെ ചോദിച്ചു.ഞാൻ ആയത് കൊണ്ടാണ് അമ്മ അധികം ദേഷ്യപ്പെടാതെ നിൽക്കുന്നത്.
“”””അത്… ഞാൻ…. സോറി… !!!!””””
ഞാൻ ഏട്ടത്തിയെ നോക്കി പറഞ്ഞു….. മനസിലെ ദേഷ്യം കടിച്ചമർത്തിയാണ് ഞാൻ അത് പറഞ്ഞത്. വെറുതെ എന്തിനാ അമ്മയുടെ കൈയിൽ നിന്നും വാങ്ങിക്കൂട്ടുന്നത്… ല്ലേ…?