നാസികയും…..മുഖക്കുരുവിന്റെ ചുവപ്പ് കലർന്ന നുണകുഴിയുള്ള കവിൾത്തടങ്ങളും എല്ലാം കൊണ്ടും ഏട്ടത്തി ഒരു അപ്സരസ്സ് ആണെന്നെനിക്ക് തോന്നി. ഒരു നിമിഷം അവരോടുള്ള വെറുപ്പ് എങ്ങോപോയി ഒളിച്ചു. ഏട്ടത്തിയും എന്നെ കണ്ണിമചിമ്മാതെ നോക്കി നിക്കുകയാണ്.. ആ കരികൂവള മിഴികൾ എന്തോ എന്നോട് പറയും പോലെ. പക്ഷെ എനിക്ക് അത് വായിച്ചിടുക്കാൻ സാധിക്കുന്നില്ല.
“””ആഹാ…. രണ്ടുപേരും മാച്ചിങ് ആണല്ലോ “””””
പെട്ടന്ന് അവിടേക്ക് വന്ന അമ്മ ഞങ്ങളോട് പറഞ്ഞു. അമ്മയുടെ ശബ്ദം ആണ് ഏടത്തിയുടെ സൗന്ദര്യത്തിൽ മുങ്ങിപ്പോയ എന്നെ വലിച്ചു കയറ്റിയത്.ഏട്ടത്തിയും എന്നിൽ നിന്നും നോട്ടം പിൻവലിച്ചു.
“””””അല്ല മോളുടെ…. കവിളിലിതെന്ത് പറ്റി…..???? “””””
ഞാൻ അടിച്ച കവിളിൽ ചുവന്നു കിടക്കുന്നത് നോക്കി അമ്മ ചോദിച്ചു.
“””””…അത്…. അമ്മേ….. ഞാൻ…. അത്….മം… ഞാൻ “””””
“””””…ഞാൻ തല്ലിയതാ… !!!!!…”””””
ഏട്ടത്തി എന്ത് പറയണമെന്നറിയാതെ കുഴഞ്ഞപ്പോൾ ഞാൻ കയറി പറഞ്ഞു.ഏട്ടത്തിയെ അടിച്ചതിൽ എനിക്ക് കുറ്റബോധം ഒന്നും തോന്നുന്നില്ല. അവരെന്നോട് ചെയ്‌തത്തിന് ഇത് കുറഞ്ഞുപോയന്നെ എനിക്ക് തോന്നുന്നുള്ളു.
“”””അപ്പു…. നീയെന്തിനാ…. ശില്പയെ തല്ലിയത്…. “””””