അതും പറഞ്ഞു ഏട്ടത്തിയെ മുറിയുടെ പുറത്തേക്ക് തള്ളി വാതൽ അടച്ചു കുറ്റിയിട്ടു.
ഒറ്റദിവസം കൊണ്ട് വലിയ നഷ്ടങ്ങൾ…… പാറു….. എത്രമാത്രം ഞാൻ അവളെ സ്നേഹിച്ചു… ആരോ വന്നു എന്തോ പറഞ്ഞെന്നും വെച്ച് അവൾ.വേണ്ട അവൾക്ക് എന്നെ മനസിലാക്കാൻ പറ്റില്ലെങ്കിൽ അവൾ പോട്ടെ….! പക്ഷെ അമ്മ…. അമ്മയെ ഞാനെങ്ങനെ വിശ്വസിപ്പിക്കും…….. അമ്മ പിണങ്ങിയഎനിക്ക് സഹിക്കൂല….
എന്തൊക്കെയോ ആലോചിച്ചു ഞാൻ വീണ്ടും ബെഡിൽ വന്നിരുന്നു.
ഡോറിൽ മുട്ട് കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത് സമയം നോക്കിയപ്പോൾ ആറ് കഴിഞ്ഞു. അന്നേരമാണ് ഞാൻ മനസിലാക്കിയത് ഇത്രയും നേരം ഞാൻ ഉറങ്ങുകയാണെന്നു…
വേഗം എഴുനേറ്റ് ചെന്ന് ഡോർ തുറന്നു.
അമ്മയായിരുന്നു….. ഞാൻ അമ്മയെ നോക്കാതെ അമ്മയോട് ഒന്നും മിണ്ടാതെ തിരികെ കട്ടിലിൽ വന്നിരുന്നു.
“”””…അപ്പു…. “”””
എന്റെയൊപ്പം ബെഡിൽ ഇരുന്നു എന്റെ ചുമലിൽ കൈവെച്ചു കൊണ്ട് അമ്മ വിളിച്ചു.
“”””” ….. ഉം… “”””
ആ മൂളലിൽ പോലും എന്റെ ശബ്ദം ഇടറി.
“”””മോന്…. ഒരുപാടുന്നൊന്തോ…????? “”””