നായിന്റെമോൾ…. എന്റെ ജീവിതം തകർത്ത്… എന്റെ അമ്മയുടെ മുന്നിൽ മാനം കിടത്തിയിട്ട് നിക്കുന്ന നിൽപ്പ് കണ്ടില്ലേ…. !!!!!
കൊല്ലാനുള്ള ദേഷ്യം എനിക്ക് ആ നിമിഷം എനിക്കവരോട് തോന്നി.
“”””ഇനി ഇതുപോലെന്തെങ്കിലും കണ്ട…. കൊന്നു കളയും നിന്നെ “””””
അമ്മ എന്നെ നോക്കി ചീറി…..
“”””എന്റെ അമ്മസത്യം.. ഇതൊന്നുമെന്റെയല്ല…. “””
അത് പറയനേ എനിക്ക് അപ്പോൾ സാധിച്ചുള്ളൂ…. അമ്മയുടെ മുഖത്ത് നോക്കി അതും പറഞ്ഞു സ്റ്റെപ് കയറി ഞാൻ മുറിയിലേക്ക് ഓടി…
റൂമിൽ ചെന്ന് ബെഡിൽ ഇരുന്നു….. അപ്പോഴും എന്റെ മിഴികൾ നിറഞ്ഞൊഴുകയാണ്…. പാറു…. അമ്മ… ഞാൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ച രണ്ട് പേരും ഏട്ടത്തിയെന്ന നായിന്റെ മോളുടെ വാക്ക് കേട്ട് എന്നെ അവിശ്വസിച്ചു……. ഏട്ടനോടുള്ള പക അവരെന്തിനാ എന്നോട്… ഞാൻ എന്താ ചെയ്‌തേ….. എന്നിട്ടും അവർ എന്നോട്..
ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് എന്റെ മുറിയിലേക്ക് അവൾ എന്റെ ജീവിതം ഒറ്റദിവസം കൊണ്ട് വേൾഡ് ട്രേഡ് സെന്റർ പോലെ തകർത്തു തരിപ്പണമാക്കിയ പൂതന എന്റെ ഏട്ടത്തിയായ ശില്പ കയറി വന്നത്…..
“”””അപ്പു…. ഞാൻ….. അമ്മനിന്നെത്തല്ലൂന്ന് … ഞാങ്കരുതീല്ലടാ ….. അപ്പോഴത്തെ ദേഷ്യത്തിൽ…… ഞാമ്പറഞ്ഞുപോയതാ… “””””
എന്റെ അരികിൽ വന്നു നിന്ന് പറഞ്ഞു തുടങ്ങിയതും ബെഡിൽ നിന്നും ചാടി എഴുനേറ്റ് അവളുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു…. ചെറിയൊരടി… അതിൽ അമ്മയുടെമുന്നിൽ എന്നെ നാണം കെടുത്തിയതിനും പാറുവിനെ എന്നിൽ