നിന്നും അനുഗമിച്ചതു. അത് വിശ്വസിക്കാനാവാതെ ഞാൻ അവളെ നോക്കി വിളിച്ചു.
“”””””””പാർവതി…… അതാണ് എന്റെ പേര്… നിക്ക് ഇഷ്ടമല്ലാത്താരും ന്നെ പാറുന്നു വിളിക്കണത് നിക്ക് ഇഷ്ട്ടല്ല…. !!!!!!””””””””
അവൾ എന്നെ കടുപ്പിച്ചുനോക്കി ഗൗരവത്തോടെ പറഞ്ഞു.
“””””എന്താ… എന്നെഷ്ടമല്ലാത്തതു….???? “”””
ഞാൻ സംശയത്തോടെ ചോദിച്ചു. അവൾക്ക് എന്നെ ഇഷ്ടം അല്ലാത്തതിന്റെ കാരണം എനിക്ക് അറിയണമായിരുന്നു. ആ നിമിഷം അവൾ ഇഷ്ടമല്ല എന്നുപറഞ്ഞ ആ നിമിഷം എന്റെ ഹൃദയമിടിപ്പ് നിലച്ചു.ശരീരം മുഴുവൻ ഒരുത്തരംതണുപ്പ് വ്യാപിച്ചു ഞാൻ അവൾക്ക് മുന്നിൽ ശീലപോലെ നിന്നു.
“”””””ഇഷ്ടമുണ്ടായിരുന്നു….. ഒരുപാട്..ന്റെ മനസ്സ് മുഴുവൻ നിങ്ങളായിരുന്നു…. ഇനിയില്ല…. ഇപ്പോ നിക്ക് വെറുപ്പാണ്…. അറപ്പാണ്…. കാണുന്നത് പോലും നിക്ക് ഇഷ്ടം അല്ല !!!!!”””””
അവൾ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.
“”””നീയിതെന്തൊക്കെയാ……. പറേണെ???”””””
ഒന്നും മനസിലാവാതെ ഞാൻ അവളെ നോക്കി ചോദിച്ചു.