“””””തരാം … “”””
ഞാൻ ഉടനടി മറുപടി പറഞ്ഞു…
“”””ഞാൻ വീട്ടിൽ കൊണ്ട് വന്ന് തരാം ….”””
അവളോട് പുഞ്ചിരിയോടെ ഞാൻ പറഞ്ഞു…
“””””മതി….””””
അവളും ചിരിയോടെ സമ്മതം അറിയിച്ചു…
“”””പാറു… എന്നാ നമ്മുക്ക് പോവാം… “”””
എന്റെ അമ്മയോട് സംസാരിച്ചു നിന്നിരുന്ന ആ സ്ത്രീ അവളുടെ അരികിൽ വന്നുകൊണ്ട് ചോദിച്ചു…
അവർ ചോദിച്ചത് കേട്ടതും അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു… എങ്കിലും അവൾ ചിരിയോടെ തലയാട്ടി
അവൾ നടന്നു അകലുന്നത് ഞാൻ അമ്പലമുറ്റത് നിന്ന് നോക്കി കണ്ടു… പോകുന്ന വഴിയേ അവൾ എന്നെയൊന്നു തിരിഞ്ഞു നോക്കി. നറുപുഞ്ചിരി ചാലിച്ച കരളലിയിപ്പിക്കിന്ന ഒരു നോട്ടം. ആ നോട്ടം വിളിച്ചോതുന്നുണ്ട് അവൾക്ക് എന്നോടുള്ള അനുരാഗം.അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങിയെങ്കിലും എന്റെ മനസ്സ് അവളുടെ ഒപ്പം യാത്രയായി….
അന്ന് വൈകുന്നേരം തന്നെ എന്റെ ടെക്സ്റ്റ് ബുക്ക് എല്ലാം അവളുടെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു…
ടെക്സ്റ്റ് ബുക്കിന്റെ ഇടയിൽ ഒരു ലവ് ലെറ്റർ എഴുതി വെച്ചാലോ എന്ന് എന്റെ കുശാഗ്രബുദ്ധിയിൽ തെളിഞ്ഞതാണ് പക്ഷെ ഞാൻ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു….
ബുക്ക് കൊടുത്ത ശേഷം നിറചിരിയോടെ അവൾ എന്നോട് ഒരു താങ്ക്സ് പറഞ്ഞു….