ഞാൻ….ഞാൻ….ഞാൻ…എന്ന് കുറെനേരമായി പറയുന്നു. ഈ ഞാൻ ആരെന്ന് ഇതുവരെയും പറഞ്ഞില്ലല്ലോ അല്ലെ… പറയാം
ഞാൻ അർജുൻ എന്നാ അപ്പു. അച്ഛൻ മാധവന്റെയും അമ്മ സീതയുടെയും രണ്ട് ആണ്മക്കളിൽ ഇളയവൻ…അച്ഛൻ രണ്ട് വർഷങ്ങൾക്ക് മുന്നെ മരിച്ചു… അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആണ് ഞങ്ങളുടേത്… കൂടാതെ പോത്ത് പോലത്തെ രണ്ട് ആണ്മക്കൾ അതുകൊണ്ട് വീട്ടിലെ പട്ടിണി മാറ്റാൻ അമ്മക്ക് ജോലിക്ക് ഇറങ്ങേണ്ട ആവിശ്യം ഉണ്ടായില്ല… ശരിക്കും കാരണം ആദ്യം പറഞ്ഞത് ആണ്… ‘”””സാമ്പത്തികം “””
….സീതമ്മ വാക്കിനും അഭിമാനത്തിനും ജീവന്റെ വില നൽകുന്ന മേരാ മമ്മി…….ഏതാണ്ട് ഒരു രാജമാതാ ശിവകാമിദേവി എന്നുവേണമെങ്കിൽ പറയാം….. അപ്പൊ എന്റെ അമ്മ ഐ മീൻ സീതമ്മ ആരുടെമുന്നിലും തല കുനിക്കാൻ തയ്യാറല്ല.അത്രത്തോളം അഭിമാനിയാണ്..… എന്റെയും ഏട്ടന്റെയും നല്ലതിന് വേണ്ടി ഏതറ്റം വരെ പോകാനും അമ്മ ഒരുക്കമാണ്….!…
അത് പോലെതന്നെ സ്നേഹത്തിന്റെ പാലാഴി ആണ് അമ്മ…
ഞാൻ ഇപ്പോൾ ബിടെക് കഴിഞ്ഞു ഒരു പ്രമുഖ കമ്പനിയിൽ ജോലിചെയ്യുന്നു. ഏട്ടന് യുഎസിലാണ് ജോലി……
യുഎസിൽ അടിച്ചു പൊളിച്ചു ജോലി ചെയ്യുന്ന ഏട്ടനെ പെട്ടന്നാണ് അമ്മ നാട്ടിലേക്ക് വിളിച്ചു വരുത്തിയത്….അമ്മയുടെ പുറകെ നടന്നു കാര്യം തിരക്കിയിട്ടും എന്നോടുപോലും അമ്മ കാര്യം പറഞ്ഞില്ല….ബ്ലഡി മമ്മി…!
ഏട്ടനെ എയർപോർട്ടിൽ കൂട്ടാൻ പോയത് ഞാൻ ആയിരുന്നു….വന്നവഴിയേ ഏട്ടൻ തിരക്കിയത്
“”എന്തിനാടാ അമ്മായിത്ര ധൃതിപ്പിടിച്ചെന്നെ വിളിച്ചു വരുത്തിയത് “”
അഹ് ബെസ്റ്റ് ഞാനങ്ങോട്ടു ചോദിക്കാൻ വെച്ച ചോദ്യം ആ നാറിയെന്നോട് ചോദിച്ചു… ആ പൊട്ടനും കാര്യം അറിയില്ല എന്ന് ഞാൻ അറിഞ്ഞത് അപ്പോൾ ആണ്….അവൻ കാര്യം ചോദിച്ചപ്പോൾ ഞാനും കൈമലർത്തി കാണിച്ചു….
ഒടുവിൽ ആ രഹസ്യം അമ്മ തന്നെ ആണ് ഞങ്ങളുടെ ഇരുവരുടെയും മുന്നിൽ വെളിപ്പെടുത്തിയത്….ഗൊച്ചു ഗള്ളി….