. “”””
അമ്മ കാര്യമായി എന്നോട് പറഞ്ഞു.
“”””അമ്മക്കെവിടെങ്കിലും പോവാനുണ്ടോ???”””””
ഞാൻ അമ്മയോട് ചോദിച്ചു.
“”””തെക്കേപാടത്തെ കല്യാണം അല്ലെ…. അവിടവരെയൊന്നു പോണം “”””
അമ്മ അരമതിലിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു.
“”””അത് നാളെയല്ലെ….????? “”””….ബൈക്കിലേക്ക് കയറികൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു.
“””””ഇന്നും പോണം…. നീ നേരത്തെ വരാൻ നോക്ക് !!!!””””””
അമ്മ ഗൗരവത്തോടെ പറഞ്ഞു.
“”””ഞാനെന്തിനാ വരുന്നേ… അമ്മേമേടത്തിയും പോയാപ്പോരേ…???? “””””….ഞാൻ പ്രതീക്ഷയോടെ അമ്മയെ നോക്കി ചോദിച്ചു. എന്തോ കാരണമില്ലാത്ത ഒരു മടി മനസ്സിൽ മുളച്ചു പൊന്തി. അതുകൊണ്ട് വെറുതെ അമ്മയോട് പറഞ്ഞു നോക്കി ഇനി അമ്മ ബിരിയാണി തന്നാലോ…