ഈ വായാടി ഏട്ടത്തിയിലേക്ക് മാറിയത് തന്നെ എന്റെയും അമ്മയുടെയോപ്പം താമസം തുടങ്ങിയതിൽ പിന്നെയാണ്…..]
ഞാൻ പറഞ്ഞത് കേട്ട് എന്നെ തുറിച്ചു നോക്കുന്ന ഏട്ടത്തിക്ക് മുന്നിൽ ഞാൻ ഒന്ന് പതറി…ഏത് ഗുളികൻ കയറിയ നേരത്താ അങ്ങിനെ പറയാൻ തോന്നിയത്…
“”””സോറിയേട്ടത്തി… ഞാനറിയാതെ….!””””
വല്ലായിമയോടെ ഞാൻ പറഞ്ഞു തുടങ്ങിയതും ഏട്ടത്തി എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ചവിട്ടി തുള്ളി അകത്തേക്ക് പോയി…
“ശോ വേണ്ടായിരുന്നു..”..
ഞാൻ മനസ്സിൽ പറഞ്ഞു.
ഏട്ടത്തിയുടെ ആ പോക്ക് കണ്ട് ഇനി അകത്തേക്ക് പോവുന്നത് പന്തിയല്ല എന്ന് മനസിലായ ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി.
“”””അപ്പു…. !!!!””””
പെട്ടന്ന് അമ്മയുടെ ഉച്ചത്തിൽ ഉള്ള വിളി പിന്നിൽ നിന്നും വന്നു.
ഞാൻ തിരിഞ്ഞു അകത്തേക്ക് നോക്കി.
ഗൗരവമുഖഭാവം ആണ്…
“”””ദേവിയെ.. ആ പട…. എല്ലാമ്പോയി അമ്മേടടുത്ത് എഴുന്നള്ളിച്ചോ….
ശിവകാമിദേവി കാലെവാരി ഭിത്തിയിൽ അടിക്കാതെയിരുന്നാൽ മതി…””””
അമ്മയുടെ വരവ് കണ്ട് നെഞ്ചത്ത് കൈവെച്ചു കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു. പതിവ് പോലെ വെള്ള കൈത്തറി സാരിയും കറുപ്പ് ബ്ലൗസും ആണ് വേഷം.
“”””എന്താമ്മേ….???? “””””
ഞാൻ അല്പം ഭയത്തോടെ അമ്മയെ നോക്കി ചോദിച്ചു.