എന്നൊന്നുമെനിക്കറിയില്ല….
ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഏട്ടത്തി എന്നോട് ഒരുകാര്യമാവിശ്യപെട്ടു. ഏട്ടത്തിക്ക് ഡ്രസ്സ് എടുക്കാൻ കൊണ്ട് പോണമെന്ന്…..എനിക്ക് ഏട്ടത്തിയുടെ ഒപ്പം പുറത്ത് പോകാൻ നല്ല മടിയാണ്… കാര്യം വേറെയൊന്നുമല്ല പുള്ളിക്കാരി അടുത്തുണ്ടങ്കിൽ എന്റെ വായ്നോട്ടം എന്ന കലാരൂപം വേണ്ടപോലെ പുറത്തെടുക്കാൻ സാധിക്കില്ല….ഞാൻ ആരെയെങ്കിലും നോക്കുന്നത് കണ്ടാൽ എന്നെ കണ്ണുരുട്ടി പേടിപ്പിക്കും….എന്നെക്കൊണ്ട് ഒരു പെണ്ണിനേയും നോക്കിപ്പിക്കില്ല….
പക്ഷെ വേറെ നിവർത്തിയില്ലാതെ
ഉച്ചയായപ്പോൾ ഞാൻ ഏട്ടത്തിയെയും കൊണ്ട് എന്റെ ബുള്ളറ്റിൽ ഡ്രസ്സ് എടുക്കാൻ ടൗണിലേക്ക് പോയി.ആവിശ്യമുള്ളത് ഒക്കെ വാങ്ങി വൈകുനേരത്തോടെ ഞങ്ങൾ തിരികെ വീട്ടിലേക്ക് മടങ്ങി.പക്ഷെ അങ്ങോട്ട് പോയ ഏട്ടത്തിയല്ല തിരികെ വന്നത്… അങ്ങോട്ട് പോയപ്പോൾ എന്നോട് തമാശയൊക്കെ പറഞ്ഞുപോയ ഏട്ടത്തി തിരികെ വരുമ്പോൾ എന്നോട് ഒരക്ഷരം പോലും സംസാരിച്ചില്ല.
“”””””ഏട്ടത്തി….””””
ബുള്ളെറ്റ് ഡ്രൈവ് ചെയുന്നതിനിടയിൽ ഞാൻ ഏട്ടത്തിയെ വിളിച്ചു.കുറെയേറെ നേരമായുള്ള ഏട്ടത്തിയുടെ മൗനത്തിനു പിന്നിലെ കാരണം അറിയലാണ് ഉദ്ദേശം.എന്റെ വിളികേട്ട് അല്പസമയമായിട്ടും ഏട്ടത്തിയിൽ നിന്നും ഒരു പ്രതികരണവുമുണ്ടായില്ല…
എന്തോ ഉണ്ട് ആ മനസ്സിൽ അതാണ് ഈ അകൽച്ച. അങ്ങോട്ട് പോകുമ്പോൾ എന്റെ തോളിൽ വെച്ചിരുന്ന കൈ ഇപ്പൊ സൈഡിലെ ലേഡിസ് ഹാൻഡിലിൽ ആണ് വെച്ചിരിക്കുന്നത്….
മിററിലൂടെ ഏട്ടത്തിയുടെ മുഖം ശ്രദ്ധിച്ചപ്പോൾ അത് ആകെ ചുവന്നിരിക്കുന്നു….അത് കണ്ടപ്പോൾ തന്നെ മനസിലായി ഏട്ടത്തിയുടെ ഉള്ളിൽ അത്രയും ദേഷ്യമുണ്ട്…..
കുറച്ചു നാളുകളായി എന്നോട് വഴക്കിടുമ്പോൾ ഞാൻ തിരിച്ചു പലതും