രാഹുലും അന്ന് ബീച്ചിൽ കണ്ട പെൺകുട്ടിയും…കല്യാണം കഴിഞ്ഞ് ചിരിച്ചു കളിച്ചു പോവുന്നു…
അച്ഛനും അമ്മയും ദേഷ്യത്തോടെ അങ്ങോട്ട് പോവാൻ നിന്നതും അഭി അവരെ തടഞ്ഞു..
അഭി – വേണ്ടാ എന്ന് ഞാൻ പറയില്ല .അച്ഛൻ്റെയും അമ്മയുടെയും ഇഷ്ടം..നിങ്ങളെ പുറത്താക്കി പെരു വഴിയിൽ ആക്കിയ അയാളോട് എന്തേലും പറഞ്ഞിട്ട് കാര്യം ഉണ്ടോ..നമ്മൾ അയാളെക്കാൾ സുഖം ആയി കഴിയുന്നു ഇപ്പൊൾ..പിന്നെ എന്താ .ഇനി നിങ്ങളുടെ ഇഷ്ടം..
അച്ഛനും അമ്മയും പരസ്പരം നോക്കി അവിടേ തന്നെ ഇരുന്നു..
അനു മിണ്ടാതെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി ..അവള് കണ്ണിൽ വെള്ളം നിറച്ചു..
അഭി അടുത്ത് വന്നതും മോനെ കയ്യിൽ കൊടുത്തു അവള് അമ്പലത്തിന് അടുത്ത് ഉള്ള പുഴ യിലേക്ക് പോയി…
അഭി – അമ്മെ ..മോനെ പിടിക്കൂ..ഞാൻ അവളെ അടുത്ത് പോയിട്ട് വരാം.. എങ്ങോട്ടും പോവരുത്..
അഭി വന്നപ്പോൾ അനു എന്തൊക്കെയോ ആലോചിച്ചു പുഴയിലേക്ക് നോക്കി സ്‌റ്റെപ്പിൽ ഇരിക്കുന്നു…
അഭി വന്നു അടുത്ത് ഇരുന്നു…