എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Posted by

ഞങ്ങൾ എന്നും ഇരിക്കുന്നോടത് ഇരുന്നു. കാവ്യാ ഉണ്ടായിരുന്നു ഇച്ചിരി നേരം കഴിഞ്ഞപ്പോൾ കാവ്യടെ മനു ഏട്ടൻ വന്നു വിളിച്ചു കൊണ്ട് പോയി.

“എനിക്കും കൊതി ആകുവാ ഏട്ടാ.

കാവ്യാ ടെ പോലെ വയറും വിർപ്പിച്ചു നടക്കാൻ.”

ഞാൻ അത്‌ കേട്ട് ചിരിയ വന്നേ.

“ഏട്ടാ സത്യം ആയിട്ടും.”

“നിന്റെ കൊതി ഒക്കെ ഞാൻ മാറ്റി താരടി.

നിന്നെ വയറും വിർപ്പിച്ചു കൊണ്ട് റോഡിലൂടെ നമുക്ക് ഒരുമിച്ച് ഇങ്ങനെ നടക്കം. അപ്പൊ എന്റെ ദേവൂട്ടിക് ഇരിക്കണം എന്നൊക്കെ പറഞ്ഞാൽ ഏട്ടൻ സമ്മതിക്കില്ലാട്ടോ.”

“ഉം.”

അവൾ നാണത്തോടെ പറഞ്ഞു.

അപ്പോഴേക്കും ദേവികയെ അമ്മ വിളിച്ചു ഞങ്ങൾ പുറത്ത് ഉണ്ട് വാ എന്ന്.

ഞങ്ങൾ കോളേജിന്ന് പുറത്ത് ഇറങ്ങി കാറിൽ കയറി.

“എങ്ങനെ ഉണ്ടായിരുന്നു പിള്ളേരെ. കൂട്ടുകാർ ഒക്കെ അറിഞ്ഞോ.”

“ആം അമ്മേ.

പിന്നെ ഹരി ഏട്ടൻ ഉള്ളത് കൊണ്ട് എന്റെ അടുത്ത് ഒന്നും ചോദിച്ചില്ല. ഏട്ടനെ ആയിരുന്നു എടുത്ത് ഇട്ട് അല്ലക്കിയത്.”

അത്‌ കേട്ട് അച്ഛനും അമ്മയും അവളും ചിരിച്ചു.

അമ്മക്ക് ആണേൽ ഇപ്പൊ ഏത് നേരവും ദേവികയെ മതി. അവൾക്കോ അമ്മ എന്ന് പറഞ്ഞാൽ ഇപ്പൊ ജീവനാണ്.

ഇപ്പൊ അമ്മക്ക് എന്നെ വേണ്ടത് ആയി കഴിഞ്ഞിരിക്കുന്നു. പക്ഷേ ആ സ്നേഹം എനിക്ക് ഒരുപാട് ഇഷ്ടം ആയി.

മിക്ക സ്ഥലത്തും അമ്മായിഅമ്മ- മരുമകൾ ഏറ്റുമുട്ടൽ ആണേൽ ഇവിടെ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അമ്മയും മകളും പോലുള്ള സ്നേഹത്തിൽ ആണ്. അച്ഛനും അതേപോലെ തന്നെ ദേവികക് ഇപ്പൊ വലിയ ഫ്രീടം ആണ് വീട്ടിൽ. ആഗ്രഹിച്ച മരുമകളെ കിട്ടിയതിന്റെ സന്തോഷം അമ്മയുടെ അടുത്ത് നിന്ന് പോയിട്ട് ഇല്ലാ. അതോണ്ട് അമ്മ അവൾക് എന്തും വാങ്ങി കൊടുക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു.

വീട്ടിലേക് അവളെ കൊണ്ട് ഞാൻ ഇങ്ങനെ കൊണ്ട് വരും എന്ന് അമ്മ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല എന്ന് ഇന്നലെ രാത്രി ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മ പറഞ്ഞു.

എനിക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാതെ ആയി പോയി എന്ന് അമ്മ

Leave a Reply

Your email address will not be published. Required fields are marked *