“ഉം.”
അവൾ അമ്മയുടെ അടുത്തേക് പോയി ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു. ഞങ്ങൾ കോളേജിലേക് പോകാൻ റെഡി ആയി. ബൈക്കിന് പോയാലോ എന്ന് ചോദിച്ചപ്പോൾ ദേവിക നമുക്ക് ബസിൽ പോയാൽ മതി എന്ന് പറഞ്ഞു.
അപ്പോഴേക്കും അമ്മ വേഗം വന്ന് പറഞ്ഞു.
“മോളെ വൈകുന്നേരം ഞങ്ങൾ വന്നു വിളികാം. നമുക്ക് കുറച്ചു പർച്ചേസ് ന് ഒക്കെ പോകണം. നിന്റെ നാട്ടിൽ പോകാൻ ഉള്ളത് അല്ലെ അപ്പൊ നല്ല വേഷം ഒക്കെ ഇട്ട് പോകണ്ടേ.”
“ആം അമ്മേ. ക്ലാസ്സ് കഴിയുമ്പോൾ വിളികാം.”
“സൂക്ഷിച്ചു പോയിക്കോ.”
ഞങ്ങൾ ബസ് സ്റ്റാൻഡിൽ ചെന്ന് നിന്ന്. കുറയെ വായിനോക്കികൾ ഉള്ള ബസ് സ്റ്റോപ് ആയിരുന്നു അത്. ഇത് ഏതാ പുതിയ ഒരു ആൾ എന്നുള്ള ചോദ്യം അവരുടെ എല്ലാ മുഖത്തും ഉണ്ടായിരുന്നു. നമ്മൾ അറിയാതെ നമ്മുടെ നാട്ടിൽ ഒരു കല്യാണം കഴിഞ്ഞ ഒരു പെണ്ണ് വന്നേക്കുന്നു. ആരുടെ എന്നൊക്കെ ഉള്ള ചോദ്യം അവരുടെ മുഖത്ത് ഉണ്ടാകുന്നുണ്ട് എന്ന് എനിക്ക് മനസിലായി.
ബസ് സ്റ്റോപ്പിൽ ബസ് കയറാൻ നിൽക്കുന്ന ചേച്ചിമാർ ദേവികയോട് എന്തൊക്കെയോ ചോദിക്കുന്നത് കണ്ടു. അപ്പോഴതാ പ്ലാസ് ടു ൽ എന്റെ പുറകെ നടന്ന ഒരു കുരിശ് എന്റെ അടുത്തേക് വന്നു.
“എന്താടാ ഒരു മൈൻഡ് ഇല്ലാതെ നികുന്നെ.”
“നീ ഇവിടെ ഒക്കെ ഉണ്ടോ?”
“അയിന് വല്ലപ്പോഴും ഇവിടെ ഒക്കെ വരണം. നാട്ടിൽ ഒക്കെ ഇറങ്ങണം.”
ഈ സമയം ദേവിക ഇടാം കണ്ണ് ഇട്ട് നോക്കുന്നുണ്ട്. ദൈവമേ പെണ്ണ് അല്ലെ വർഗം എന്നെ ശെരി ആകുമോ ഇനി ഇവൾ എന്ന് മനസിൽ തോന്നി.
“അല്ലടാ നീ ഇപ്പൊ എവിടെയാ പഠിക്കുന്നെ. എന്തൊക്കെ ഉണ്ട് വിശേഷം. അച്ഛൻ അമ്മ ഒക്കെ സുഖം ആണോ.”
അതിനു എല്ലാം ഉത്തരം പറഞ്ഞു കൊണ്ട് ഞാൻ നിന്ന്.
ഈ മൈര് ബസ് എവിടെ പോയി കിടക്കുന്നു. ഇല്ലേ ഞാൻ കോളേജിൽ പോകുമ്പോൾ നേരത്തെ എത്തുന്നത് അല്ലോ. മൈര് ഇവളേ കാണാതെ ഇരിക്കാൻ ആയിരുന്നു വീടിന്റെ അടുത്തുള്ള സ്റ്റോപ്പിൽ കയറാതെ കുറച്ച് മാറി ഉള്ള സ്റ്റോപ്പിൽ കയറുന്നെ.
അത് ആലോചിച്ചു ബസ് വരുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞതും ദേവിക എന്റെ അടുത്ത് ഉണ്ട്.