അനു – എനിക്കും…..മോനോട് ഇഷ്ടകുറവു എന്തേലും മനസ്സിൽ ഉണ്ടോ..ഞാൻ ഇല്ലാത്തപ്പോൾ പോന്നു പോലെ ഏട്ടൻ നോക്കുന്നുണ്ട് എന്ന് അറിയാം..എന്നാലും ചോദിക്കാ?
അഭി – അവൻ നമ്മുടെ മോൻ ആയിട്ട് തന്നെ ആണ് കാണുന്നത്..ഒരു ദിവസം പോലും അവനെ കാണാതെ വയ്യ …നീ അത് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട….എൻ്റെ മനസ്സിൽ ഒന്നും ഇല്ല..
അമ്മയും അച്ഛനും മോനും അടുത്തേക്ക് വന്നു ..
അച്ഛൻ – പോവല്ലേ …11 ആവുന്നു…മോൻ ഉറങ്ങാൻ ആയി..
അമ്മ – നിങ്ങൾക്ക് സംസാരിച്ചു മതിയായിട്ടു ഉണ്ടാവില്ല അല്ലേ..
അഭി – അങ്ങനെ ഒന്നും ഇല്ല.. ഇവിടേ ഇരുന്നാൽ സമയം പോവുന്നത് അറിയൂല..പിന്നെ ഒരു മാസം കണ്ടില്ലെലും അവള് ഇപ്പോഴും വിളിച്ചു എല്ലാം ചോദിക്കും…
പോവാം…
കാറിൽ വീട്ടിൽ എത്തി…അച്ഛൻ ഗേറ്റ് അടച്ചു പൂട്ടി വന്നു..അകത്തു കയറിയതും മഴ തുടങ്ങി…
വാതിൽ അടച്ച് അച്ഛൻ കിടക്കാൻ താഴെ മുറിയിൽ കയറി…
അഭിയും അനുവും സാധങ്ങൾ എടുത്തു ഒതുക്കി വെച്ചു…മോൻ അമ്മയുടെ തോളിൽ കിടന്നു ഉറങ്ങി
അവനും ആയി അമ്മ വന്നു..
അമ്മ – ബാക്കി നാളെ വെക്കാം..ഇനി കിടന്നോളു പോയിട്ട്…