അനു – എന്നെ ആവും..അല്ലേ..
അഭി – ആഹാ.. അല്ല..
അനു അവനെ തള്ളി മാറ്റി തിരിഞ്ഞു കിടന്നു
അനു – ഗുഡ് നൈറ്റ്
അഭി – എൻ്റെ ഭാര്യക്ക് എന്തൊരു അസൂയ ആണ്…
അനു – അതെ..അങ്ങനെ എങ്കിൽ അങ്ങനെ…
അഭി അവളുടെ അടുത്ത് ചേർന്ന് കിടന്ന് കെട്ടി പിടിച്ച് തോളിൽ തല വെച്ച് കിടന്നു…അനു മുഖം വീർപ്പിച്ചു കിടക്കുന്നു…
അഭി – നീ ഇല്ലെങ്കിൽ ഈ ഫാൻസ് ഒക്കെ ഉണ്ടാവുമോ അനു..നീ ഇല്ലേൽ ഞാൻ ജീവിച്ചു ഇരിക്കുമോ എന്ന് തന്നെ അറിയില്ല…നിനക്ക് ഇഷ്ടം ഉള്ളതെ ഞാൻ ചെയ്യുള്ളു..നീ അല്ലേ എല്ലാം..
അഭി കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു തീർത്തു…
അനു തിരിഞ്ഞു കിടന്നു അവനെയും കൊണ്ട് മറിഞ്ഞു…
കണ്ണുകൾ തുടച്ചു…
അനു – അപ്പോഴും വെട്ടാം എന്ന് പറയുകയില്ല…
അഭി – നാളെ മുടി വെട്ടി വരാം…
അനു – അപ്പോ താടിയോ?
അഭി – വടിക്കണോ..?