ഞാൻ : പിന്നെ നാളെ എന്താ പരുപാടി…….
നാളെ നാട്ടിലേക്ക് പോകണ്ടേ ……..
അപ്പൊ ബാഗ് ഒക്കെ പാക്ക് ചെയ്യണ്ടേ…….
അയ്യോ ഞാനത് മറന്നു……
പിന്നെ നിന്റെ കയ്യിലെ ഈ നിങ്ങൾ ഈ ഓണത്തിനൊക്കെ ഉടുക്കില്ലേ.. വെള്ള പോലെത്തെ സാരി….. അത് ഉണ്ടോ…..
ഏത് സെറ്റ് സാരിയോ……
ആ അത് തന്നെ…….
കോളേജിലെ ആദ്യത്തെ ഓണത്തിന് മേടിച്ചതുണ്ട്…….എന്തിനാണ്.. ഒരു കുസൃതിചിരിയോടെ ചോദിച്ചു….
അത് എനിക്കൊന്ന് അത് ഉടുത്തു കാണാൻ……എന്തെ കാണിക്കൂല്ലേ……
കാണിക്കല്ലാ നിക്കേ നോക്കി എടുക്കട്ടെ……
ഇപ്പൊ വേണ്ടേ നാളെ രാവിലെ ഒരുസ്ഥലം വരെ പോണം അത് ഉടുത്തു വന്നാൽ മതി….
എങ്ങോട്ടാ……..
എങ്ങോട്ടാണെന്ന് അറിഞ്ഞാലേ നി വരൂ…..എന്നാ വരണ്ട…
അല്ല വരാം….. എപ്പോഴാ പോകണ്ടേ….
നമ്മുക്ക് രാവിലെ 7 മണിക്കിറങ്ങാം……
ബാഗ് എല്ലാം പാക്ക് ചെയ്ത് കഴിഞ്ഞപ്പോളേക്കും 11 മണിയായി….. നഗര ജീവിതം അവസാനിപ്പിച്ചു….ഗ്രാമജീവിതത്തിലേക്ക്…..കൂടെ എന്റെ പെണ്ണും…….
അവളേം കെട്ടിപിടിച്ചു കിടന്നുറങ്ങി…….
രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി അവൾ സെറ്റ് സാരിയും സ്കൈ ബ്ലൂ കളറിലുള്ള ബ്ലൗസും…… ഞാൻ ഒരു വെള്ള മുണ്ടും……….ഗ്രെ കളർ ഷർട്ടും ഇട്ടിറങ്ങി…… എങ്ങോട്ടാണെന്ന് അവൾക്കറിയില്ല……….കാർ എടുത്തിറങ്ങി……..അവ്ടെന്നു നേരെ നാട്ടിലേക്ക് …………
വേറേ എങ്ങോടട്ടാ….. കള്ള കണ്ണന്റെടുത്തേക്ക്……. സ്ഥാലത്തെത്തിയതും അവൾക്ക് മനസ്സിലായി…… കാർ പാർക്ക് ചെയ്ത്….. ഇറങ്ങി…….രണ്ടു മുഴം മുല്ലപ്പൂ വാങ്ങി….തലയിൽ വെച്ച് കൊടുത്തു…… നടയിലേക്ക് നടന്ന്……….ഉള്ളിൽ കേറി പ്രാർത്ഥിച്ചിറങ്ങി…….. വഴിപാട് കൗണ്ടറിൽ ചെന്ന് തുലഭാരത്തിനുള്ള രസീത് എടുത്ത്…….
അവൾ എന്നേ നോക്കി…..
ആർക്കാ തുലാഭാരം…….
നിനക്ക് അല്ലാതെ ആർക്കാ……
എന്തെന്ത് പറ്റി പെട്ടന്ന് ഒരു തുലഭരമൊക്കെ…..
പെട്ടന്ന ഒരു വർഷോയി കണ്ണനോട് പറഞ്ഞിട്ട്…… ഈ പെണ്ണിന്റെ സ്വഭാവം മാറ്റി തന്നാൽ…….കൊണ്ട് വന്നേക്കാന്ന്….