ശാന്തി : താൻ പറഞ്ഞതൊക്കെ വെച്ച് നോക്കുവാണേൽ…….. ആ കുട്ടിക്ക് ഉള്ളിനുള്ളിൽ ആരോടൊക്കെയോ ദേഷ്യം ഉണ്ട്………… അതായിരിക്കും ചിലപ്പോൾ തന്നോട് തീർക്കുന്നത്……ഞാൻ സൈക്കോളജി കഴിഞ്ഞിട്ട് ആണ് വക്കിൽ ആയത് അത് കൊണ്ട് പറഞ്ഞതാണ് ……ഒരു കാര്യം ചെയ്യ് ഒരു വർഷം വെയിറ്റ് ചെയ്യ് കൗൺസിലിങ് കൊണ്ട് മാറ്റിയെടുക്കാം അല്ലെങ്കിൽ മാത്രം ബാക്കി ചിന്തിച്ചാൽ പോരെ……
പിന്നെ താനും അത്ര മോശൊന്നും അല്ലല്ലോ… ചെറുത് കൊടുത്തു വലുത് മേടിക്കുന്നതല്ലേ സ്വഭാവം…….
ഞാൻ : ഒരു വർഷം പോയിട്ട് ഒരു ദിവസം പറ്റുമോന്ന് അറിയില്ല……മാഡം…..
അതൊക്കെ പറ്റും ഇത്രോം ക്ഷേമിച്ചതല്ലേ താൻ……….നമ്മുക്ക് നോക്കാം…..എല്ലാം റെഡി ആകും…. പോരെ താൻ വിശ്വസിക്ക്….. പിന്നെ ഇനി ആ കൊച്ചിനെ ഒന്നും ചെയ്യരുതട്ടോ…… ഒരാഴ്ച കഴിയുമ്പോൾ അവളേം കൂട്ടി വാ……….
ഞാൻ : ഒരാഴ്ചയ്ക്ക് ശേഷം എന്നേ കണ്ടില്ലേ ഞാൻ മരിച്ചെന്നു കരുതിയെക്ക്….ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….. അവരും ചിരിച്ചു…….
ശാന്തി : താൻ അവിടെ ഇരിക്ക്…….
ഇറങ്ങാൻ ആയി എഴുന്നേറ്റ ഞാൻ വീണ്ടും ഇരുന്നു…..
ശാന്തി : ഈ പറയണ ഞാൻ ഡിവോഴ്സ്ഡ് ആണ്….. എനിക്ക് പ്ലസ് ടൂവിൽ പഠിക്കുന്നൊരു മകളുണ്ട്…….. അവൾ ഇന്നേ വരെ അവളുടെ അച്ഛനെ കണ്ടിട്ടില്ല……….5 കൊല്ലം പ്രേമിച്ചു കാല്യാണം കഴിച്ചതാ ഞങ്ങൾ…….. പുതിയ ജീവിതത്തെ പറ്റി നല്ല പ്രേതീക്ഷകൾ ആയിരുന്നു എനിക്ക്….. എന്നേ മനസ്സിലാക്കുന്ന ആൾ…… അങ്ങനെ പലതും….. പക്ഷെ അഞ്ചു വർഷം ഞാൻ കണ്ട ആൾ അല്ലായിരുന്നു അത്…… ഞാൻ മൂന്നു മാസം പ്രേഗ്നെന്റ് ആയിരുന്നപ്പോൾ ഇറങ്ങിയതാ അവ്ടെന്നു………
അത്രെയും പരിജയം പോലും ഇല്ലല്ലോ നിങ്ങൾ തമ്മിൽ ……… സൊ ആ കുട്ടിക്ക് തന്നെ മനസ്സിലാക്കാൻ സമയം എടുക്കും എന്നിട്ടും പറ്റുന്നില്ലങ്കിൽ പോരെ ഡിവോഴ്സ്…… അതിന്റെ വേദന നല്ലൊണം…..അറിയുന്നൊരാൾ ആയത് കൊണ്ട് പറഞ്ഞതാ………..
ഒരാഴ്ച കഴിഞ്ഞിട്ട് വാ………..
ഫീസ് എത്രെണ്………..മാഡം
അടുത്തഴ്ച്ച വരുമ്പോ മേടിച്ചോളാം……
അല്ല അത് കുഴപ്പമില്ല എത്രെണ്…….
അടുത്താഴ്ച മേടിച്ചോളാന്നു……
എന്നാ പോട്ടെ………
പോയിട്ട് വരാന്ന് പറ………..