കിടത്തി പുതപ്പ് എടുത്ത് പുതപ്പിച്ചു….
ഇപ്പോഴും ആാാ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു………..
ഞാനും അവളുടെ കൂടെ തലക്ക് കയ്യും കൊടുത്ത് കിടന്നു…..അവൾ എന്നേ നോക്കി കിടക്കുന്നു………
എന്താ നോക്കുന്നെ ഉറങ്ങാണോന്നും പറഞ്ഞു വന്നിട്ട് ഇരുന്നു കരയുന്നോ…..
കിടന്നുറങ്ങാടി……………..ഉച്ചത്തിൽ പറഞ്ഞതും അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി………….
ബാക്കി നമ്മുക്ക് നാളെ പറയവേ ഇപ്പൊ എന്റെ ശ്രീക്കുട്ടി കിടന്നുറങ്ങാൻ നോക്ക്……….
അവളെ കെട്ടിപിടിച്ചു കിടന്നു ……… കുറേനേരം കഴിഞ്ഞാണ് ഉറങ്ങിയത്…….
അവളെ തലോടി ഞാനും ഉറങ്ങി…….എത്ര നാളായി അവളെ ഇങ്ങനെ ഒന്ന് ചേർത്ത് കിടത്തനുള്ള…… ആഗ്രഹം തുടങ്ങിയിട്ട്….ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്………
രാവിലെ എഴുന്നേറ്റതും കണ്ണുകൾ ആദ്യം തിരഞ്ഞത് ശ്രീകുട്ടിയെ ആയിരുന്നു……എങ്ങും പോയിട്ടില്ല…….എന്നോട് ചേർന്ന് തന്നെ കിടപ്പുണ്ട് ………………….. ഉറക്കമാണ്…….
ഞാൻ ആ തലയിൽ ഒന്ന് തലോടി…….. കയ്യും കാലൊക്കെ ഒന്ന് സ്‌ട്രെച് ചെയ്തു കണ്ണ് തിരുമി എന്നേ നോക്കി………..ചിരിച്ചു…..
എന്താണ് ശ്രീക്കുട്ടി രാവിലെ തന്നെ ഒരു ചിരി…………..
എന്നാ കരയാട്ടെ………..
അയ്യോ അത് വേണ്ട………….. ഞാൻ അവളെ ചേർത്തു കിടത്തി…….
ചെല്ല് പോയി കുളിച്ചിട്ട് വാ ഇന്നലെയാത്ര കഴിഞ്ഞു വന്നിട്ട് നേരെ കേറി കിടന്നതാ.. ചെല്ല്……
അവളെ തള്ളി ബാത്‌റൂമിലേക്ക് വിട്ട്….ഞാൻ അടുക്കളേൽ പോയി ചായക്ക് വെള്ളം വെച്ച്…….ബാൽക്കണിയിൽ നിന്നു…….
കുളിച്ചു റെഡിയായി നെറ്റിയിൽ സിന്ദൂരം തൊട്ട് ദേ വരുന്നു……….
ഇന്നാ ചായ കുടിക്ക്…….ഞാൻ അവൾക്ക് ഒരു കപ്പ് നീട്ടി………..
ബാൽക്കയിൽ ഇരുന്നു ചായ കുടിച്ചു………
ഞാനും കിളിച്ചു റെഡിയായി ഇരുന്നു എങ്ങും പോകാനില്ലല്ലോ……..
ശ്രീക്കുട്ടി റെഡി ആകാഡോ……..
എങ്ങോട്ടാ…….
തന്റെ പാദസരം മേടിച്ചിട്ട് വരാം………
അത് പിന്നെ മേടിച്ചാൽ പോരെ…….