വണ്ടി എടുക്ക് മുതുകിനിട്ട് ഇടിച്ചു കൊണ്ടവൾ പറഞ്ഞു………
ഞാൻ വീണ്ടും വണ്ടി എടുത്തു….. ഇപ്പൊ എന്നോട് ചേർന്ന് തല മുന്നിലേക്കുമിട്ടാണ് ഇരുപ്പ്……… ഒരു കൈ എന്റെ തോളിലും വെച്ചിട്ടുണ്ട്………
ഞാൻ : അപ്പൊ ആനേനെ കണ്ടേ…….ഇനി കാണിച്ചില്ലെന്ന് പറയരുത്……
അയ്യടാ ഞാൻ കണ്ടൊന്നൂല്ല…….
നീ ആന പ്രാന്തി ആണോ…….
അങ്ങനെ പ്രാന്തോന്നൂല്ല…… പിന്നെ കാട്ടനയെ കണ്ടിട്ടില്ല ഇത് വരെ അത് കൊണ്ട് പോയതാ…….
ചെല്ല് അത് കൊമ്പേൽ കോർത്തെടുക്കും………
ശ്രീക്കുട്ടി : എത്തറായോ……
ഇല്ല….. എന്താ ഇപ്പോഴേ മടുത്തോ………
ഏയ്യ് ഇപ്പോഴൊന്നും എത്തേണ്ടെന്ന് പറഞ്ഞതാ…….
ആ ഞാനല്ലേ വണ്ടി ഓടിക്കുന്നെ നിനക്ക് കാഴ്ച കണ്ടാൽ പോരെ…….അല്ല നിനക്ക് വണ്ടി ഓടിക്കാൻ അറിയാല്ലാ …….അന്ന് പാലതെന്ന് ചാടാൻ വന്നത് വണ്ടിക്കല്ലേ……
അത് സ്കൂട്ടി അല്ലെ ഇതെനിക്ക് അറിയില്ല…….. ഞാൻ ഇവിടെത്തെ കൊക്കെന്ന് ചാടിക്കോട്ടെ…….
ഞാൻ ഒരു കൊക്കേടെടുത്തു കൊണ്ടേ വണ്ടി നിർത്തി…..
ചെല്ല് പോയി ചാടിക്കോ………
ഞാൻ ചാടും….. ഉറപ്പായിട്ടും…….
ആന്ന് പോയി ചാടിക്കോ…….
അവൾ വണ്ടിന്നു ഇറങ്ങി ഓടി…….. എടി ഞാനും ഓടി പുറകെ അവളെ വയറ്റിൽ വട്ടം പിടിച്ചു പൊക്കി വണ്ടിടെടുത്തു കൊണ്ട് വന്നു……….
ഞാൻ : വണ്ടി കേറ്….വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ…
അവൾ പുറകിൽ കേറി…….വണ്ടി എടുത്ത് ആ പരിസരം കാലിയാക്കി…
ശ്രീക്കുട്ടി : പേടിച്ചോ……..
ഏയ് അങ്ങനെ പേടിച്ചൊന്നുല്ല എന്നാലും ഒരു പേടി…….
എന്നാ ഇനി പേടിക്കണ്ടാട്ടോ ഇനി എന്ത് വന്നാലും ഞാൻ അങ്ങനെന്നും ചെയ്യില്ല….. വേണേൽ ഹെൽമെറ്ൽ തൊട്ട് സത്യം ചെയ്തേക്കാം……….
ഇത് സത്യം…… സത്യം…….. സത്യം…….എന്റെ ഹെൽമെറ്റിന്റെ മുകളിൽ തൊട്ട് പറഞ്ഞിട്ട് ഇരുന്നു ചിരിക്കുന്നു…..
1 മണിയോടെ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ എത്തി കേരളം കടന്നു തമിഴ്