വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

ഇതൊക്കെ ഉണ്ടെന്ന് പറഞ്ഞെന്നെ കൊതിപ്പിച്ചിട്ട്‌ കണ്ടില്ലേൽ ആണ്……..

നീ എന്ത് ചെയ്യും………

വീട്ടിലെക്ക് വാ ആ തേപ്പ് പെട്ടി ഞാൻ മാറ്റി വെച്ചിട്ടുണ്ട്……..

ആ പഴയ ശ്രീക്കുട്ടി യുടെ ശബ്ദം….. എന്നാൽ നേരത്തെ എന്നോടുള്ള ദേഷ്യം ആ മുഖത്തില്ല……..

എന്നാ പോയാലോ…….

വാ………

പെണ്ണ് എന്റെ പുറകിൽ കേറി ഇരിപ്പായി….

വീണ്ടു സഞ്ചാരം തുടങ്ങി…… ഇപ്പൊ സമയം ഏതാണ്ട് 11 മണി…… മഞ്ഞ്ഞൊക്കെ മാറി വെയിലും വന്നെങ്കിലും കാട്ടിലെ തണുപ്പിന് ഒരു കുറവും ഇല്ല………

പന്ത്രണ്ടരയോട് കൂടി ഞങ്ങൾ പകുതി ദൂരം പിന്നിട്ടു……….മുന്പേ പോയ വണ്ടികൾ എല്ലാം നിർത്തി… എല്ലാരും ഇറങ്ങി കാട്ടിലേക്ക് നോക്കുന്നു………

ഞാൻ അവർക്ക് മുന്നിൽ കൊണ്ടേ വണ്ടി നിർത്തി…….

എന്താ ചേട്ടാ എല്ലാരും ഇവിടെ നിർത്തിയേക്കണേ….

ആന……

ആനേ എവിടെ…….

ദേ ആ കാടിനകത്തുണ്ട്…….

ആനേനെ കാണാൻ വേണ്ടി എല്ലാ വണ്ടിയിലും ഉള്ള പെണ്ണുങ്ങൾ ആണ് പോയി നോക്കുന്നത്…….

ഇത് കണ്ട ശ്രീകുട്ടിയും ചാടി ഇറങ്ങി അവരുടെടുത്തേക്ക് പോണ് ………..

എടി ശ്രീക്കുട്ടി ഇങ് വാ അവിടെ ആനേണ്ടന്ന്….

ശ്രീക്കുട്ടി : വണ്ടി സ്റ്റാർട്ട്‌ ചെയ്തു നിന്നോ….ഞാൻ….. നോക്കിട്ട് ഇപ്പൊ വരാം…….അവളും അവരുടെ കൂടെ പോയി കാട്ടിലേക്കും നോക്കി നിന്നു

ആന ഒന്ന് ചിന്നം വിളിച്ചതും കൂടി നിന്ന പെൺപടകൾ എല്ലാം ഓടി അവരുടെ വണ്ടിൽ കേറി…….ആദ്യം ഓടി കേറിയത് എന്റെ ശ്രീക്കുട്ടി ആയിരുന്നു…….

കുറെ നേരം ഞാൻ ഇരുന്നു ചിരിച്ചു….. പുലി പോലെ പോയവളാ…… എലി പോലെ വന്ന് ബാക്കിലിരിക്കുന്നെ…….

നിനക്കിതെങ്ങനെ സാധിക്കുന്നു….. ഞാൻ തിരിഞ്ഞു അവളോട് ചോദിച്ചു…….. ഒരു വളിച്ച ചിരിയും ചിരിച്ചതിൽ ഒതുക്കി…

വണ്ടി എടുക്ക്……..

അല്ല നിനക്ക് ആനേനെ കാണണ്ടേ…….

ഏയ് വേണ്ട വെറുത്തു പോയി……..കാട്ടനെനെ കാണാന്നും പറഞ്ഞു പോയതാ…..

എന്നിട്ട് കണ്ടോ…… ഒരു മിന്നായം പോലെ………

Leave a Reply

Your email address will not be published. Required fields are marked *