കുറെ വക്കിലന്മാരുടെ മുറികൾ എല്ലാത്തിലും നല്ല തിരക്കുണ്ട്………ഇതിൽ എവിടെ കേറും………
തിരക്കില്ലാത്തൊരണ്ണം കണ്ട് അഡ്വക്കേറ്റ്….. ശാന്തി……..
ശാന്തിടെടുത്തു കേറാം ശാന്തി കിട്ടുവായിരിക്കും എന്ന് പ്രേതീക്ഷിക്കാം…..
വാതിൽക്കൽ ചെന്ന് നിന്ന്…… അവർ എന്നേ നോക്കി….മെയ് ഐ….
ഞാൻ ഉള്ളിൽ കേറി…… ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ…… അതെ അവരും എന്നെ നോക്കി എന്തോ ആലോചിക്കുന്നുണ്ട്…….
ശാന്തി : എവിടെയോ കണ്ടിട്ടുണ്ടല്ലോ……
അതെ ഞാനും…… പക്ഷെ എവിടേനെന്നു ഒരു പിടുത്തം കിട്ടുന്നില്ല………
ശാന്തി : അത് പോട്ടെ,…. ഹൌ ക്യാൻ ഐ ഹെല്പ് യു…….
മാഡം…………….എനിക്ക് ഡിവോഴ്സ് വേണം……..ഞാൻ വിക്കി വിക്കി പറഞ്ഞു…..
അത് മനസ്സിലായി ആ പരുങ്ങൽ കണ്ടപ്പോ……..എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്……..
3 മാസം……………
മൂന്നു മാസോ…….. ഒന്ന് കൂടെക്കെ ചെന്ന് ഒന്ന് സംസാരിച്ചു തീർക്കാൻ നോക്ക് അല്ലാതെ ഇപ്പോഴേ എടുത്തു ചാടാണത് എന്തിനാ…….എനിക്ക് കാശു കിട്ടും അത് വേറെ കാര്യം പക്ഷെ നിങ്ങളുടെ ജീവിതമാണ്……..ചിന്തിക്ക്
ഇല്ല മാഡം ഇനി വയ്യ…….. ഇത് കണ്ട ഇന്നലെ അവൾ അടിച്ചതാ……….ഞാൻ നെറ്റിയിലെ ബന്റെജ് കാണിച്ചു കൊടുത്തു…….ഞാൻ തല വലിച്ചില്ലായിരുന്നേൽ….. ഇന്ന് ചിലപ്പോ എന്റെ ശവമടക്ക് നടന്നേനെ……..
നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നോ……
അതൊരു നീണ്ട കഥയാണ്………രണ്ട് മണിക്കൂർ കൊണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു………ഒപ്പിച്ചു
ശാന്തി : ഒരു റയർ കേസ് ആണല്ലോ തന്റെ……….
ഞാൻ ഒരു കാര്യം ചോദിക്കാം ആലോചിച്ചു മറുപടി പറയണം……..ഇൻ കേസ് അവളെ ഡിവോഴ്സ് ചെയ്താൽ അവളോടുള്ള തന്റെ ഇഷ്ടം പോകുവോ…….അതോ അവളെ ഇപ്പഴേ വെറുത്തോ………
അങ്ങനെല്ല മാഡം…… അവൾക്ക് എന്നേ ഇഷ്ടമല്ലന്ന തോന്നുന്നേ പിന്നെ ഞാൻ എന്ത് ചെയ്യാനാ……..