വാ നമ്മുക്ക് നോക്കാം ഞാൻ അവളേം വിളിച്ചോണ്ട് ഇത് ഓപ്പറേറ്റ് ചെയ്യുന്ന സ്ഥാലത്തേക്ക് പോയി……… ഒരു ചേട്ടൻ അവിടെ ഉണ്ടായിന്നു……..
ഞാൻ : ചേട്ടാ ഒരാൾക്ക് എത്ര രൂപേ ഇതിൽ കേറാൻ……
500 രൂപ…… അവിടെണ് ടിക്കറ്റ് കൊടുക്കുന്നെ……….
ഞാൻ 4000 രൂപയെടുത്ത് അയാൾക്ക് നേരെ നീട്ടി…… രണ്ടു ടിക്കറ്റ് തരുവോ….
അത് കണ്ടതും കാശും വാങ്ങി ഞങ്ങൾക്ക് നേരിട്ട് എൻട്രി കിട്ടി……
ജയിന്റ് വീലിൽ കേറി സീറ്റ് ബെൽറ്റൊക്കെ ധരിച്ചു ഞങ്ങൾ ഇരുന്നു….. അവൾ എന്റെ കയ്യിലും പിടിച്ചിരിപ്പുണ്ട്………
പയ്യെ കറങ്ങി തുടങ്ങി…… ഞങ്ങൾ ഉയരത്തിലേക്ക്……….. അവൾ ചുറ്റിനും മാറി മാറി നോക്കുന്നു……….ഉയരത്തിലേക്ക് ചെല്ലും തോറും……….എന്റെ കയ്യിലെ പിടി മുറുകി വന്നോണ്ടിരുന്നു………
കൊച്ചിയുടെ രാത്രി ഭംഗി മുഴുവനും കാണാം അതിൽ നിന്നാൽ…… ശെരിയാ കൊച്ചി ശെരിക്കും ഒരു സുന്ദരിയാ….അറബികടലിന്റെ റാണി…….
എന്റെ റാണിയാണെ പേടിയും ഉണ്ട് എന്നാൽ എല്ലാം ആകാംഷയോടെ നോക്കുന്നുമുണ്ട്………….
അതിൽ നിന്നും നിലത്തിറങ്ങിയത്തും ശ്രീക്കുട്ടി ഹാവു… ഒരു ദീർഘശ്വാസം വിട്ടു………
എന്താ പേടിച്ചോ…….
ചെറുതായിട്ട്……..അവളെന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു……….
വാ ഇനി അടുത്തത് എന്തുണ്ടെന്ന് നോക്കാം വീട്ടിൽ ചെന്നിട്ടും വേറെ പണിയൊന്നും ഇല്ലാലോ…… തനിക്ക് പോണോന്ന് തോന്നുമ്പോൾ പറ……..
നിയിത് എന്തിനാ കയ്യിൽ പിടിച്ചോണ്ട് നടക്കുന്നെ…… എടുത്തു തലേ വെച്ചേ…… അവളുടെ കയ്യിൽ നിന്നും ലുട്ടാപ്പിയുടെ കൊമ്പ് എടുത്തു തെളിച്ചു അവളുടെ തലേ വെച്ച് കൊടുത്തു…..
ആ കൊള്ളാം….. എന്താ ഭംഗി……….. ഇപ്പോഴാ ശെരിക്കും ലുട്ടാപ്പി ആയതു…….. ഒരു കുന്തത്തിന്റെ കുറവ് കൂടിയുള്ളു……എന്റെ വിരലിൽ പിടിച്ചൊരൊറ്റ തിരി……….എന്നിട്ട് ആ കയ്യിൽ തന്നെ ചേർത്തു പിടിച്ചു….. ശ്രീക്കുട്ടി എന്റൊപ്പം നടന്നു…….ഒന്ന് വേദനിച്ചെങ്കിലും സുഖമുള്ള വേദനയായിരുന്നു അത്
കുറച്ചു നേരം ഇവിടെ ഇരിക്കാം നടന്നു കാൽ വേദനിക്കുന്നു…… ഞാൻ അവളെ പിടിച്ചു ഒരു ബെഞ്ചിൽ ഇരുത്തി……..
ഞാൻ ഫോണെടുത്തു രണ്ടു മൂന്നു സെൽഫി എടുത്തു……..സ്റ്റാറ്റസ് ഇട്ടു…….കല്യാണത്തിന്റേന്ന് ഫോട്ടോ എടുത്തതാ….പിന്നെ ഇന്നാണ് ഒരു വർഷം കഴിഞ്ഞു……… എത്ര പെട്ടന്ന പോയെ
സമയം 12 മണിയായി… എന്നിട്ടും തിരക്കിനൊരു കുറവും ഇല്ല….. .
എന്നേ വിശപ്പ് പിടി കൂടാൻ തുടങ്ങിയിരുന്നു……..
എടൊ തനിക്ക് വിശക്കുന്നുണ്ടോ…………..
ഇല്ല……….