ഇത് ഞാൻ ചെയ്തോളാം പോയി സാധനം വാങ്ങിക്കോ ……….
ശ്രീക്കുട്ടി ഇത് പറഞ്ഞതോടെ ഞാൻ ചാടി വെളിയിൽ ഇറങ്ങി……………
അല്ല എന്താ മേടിക്കേണ്ടത്………….ആകെ അറിയാവുന്നത് ഉപ്പ് മഞ്ഞൾ മുളക് കുരുമുളക്……… വേറെ ഒന്നും എനിക്കറിയില്ല………….
ആ അവളോട് ചോദിക്കാം ………………
ഞാൻ ആ മുറിയിലേക്ക് ചെന്ന്….അവൾ വെള്ളം മുക്കി തറ തുടച്ചു കൊണ്ടിരിക്കുന്നു……
എടൊ ഒരു ഹെല്പ് ചെയ്യോ…… താൻ പോയി മേടിക്ക് എനിക്ക് എന്തൊക്കെ മേടിക്കണ്ടെന്ന് അറിയില്ല……….
ശ്രീക്കുട്ടി : അവിടെ ചെന്ന് പറഞ്ഞാൽ മതി പുതിയ വീട്ടിലെക്കാണ് അവിടെ ഒന്നും ഇല്ലന്ന് പറഞ്ഞാൽ മതി അവർ തരും…….
ആ എന്നാ അങ്ങനെ ചെയ്യാം…….
ഞാൻ താഴെ ഉള്ള സൂപ്പർ മാർക്കറ്റിൽ കേറി…….ഒരു ചേച്ചി അവിടെത്തെ സ്റ്റാഫ് ആണെന്ന് തോന്നുന്നു…..
ഇവരോട് പറയാം……….
ഞാൻ : ചേച്ചി ഇവിടെത്തെ സ്റ്റാഫ് ആണോ
അതെ…….
ഒരു ഹെല്പ് ചെയ്യോ…… പുതിയ വീട്ടിലെക്ക് കേറാൻ പോണേ…… അടുക്കളയിൽ വേണ്ട ഒന്നും തന്നെ ഇല്ല…….എനിക്ക് അറിയില്ല എന്തൊക്കെ വേണോന്ന് …….. ഒന്ന് എല്ലാം എടുത്തു തരാവോ………
ഞാൻ പേഴ്സിൽ നിന്നും 500 ന്റെ ഒരു നോട്ട് എടുത്തു അവർക്ക് നീട്ടി……….
വേണ്ട ഇത് എന്റെ ജോലി അല്ലെ……
അല്ല കുഴപ്പുല്ല ഇത് വെച്ചോ….. ഞാൻ ഒന്ന് പോയിട്ട് വരാം എല്ലാം ഒന്ന് എടുത്തു വെച്ചേച്ചാൽ മതി…….അവരുടെ കയ്യിൽ കാശും കൊടുത്തു….. അടുത്ത സ്ഥലത്തേക്ക്……..കട്ടിൽ വാങ്ങണം ആകെ ഒരു കട്ടിലെ ഉള്ളു…….കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങണം…………
നാല് മണിക്കൂറിൽ തീരുമെന്ന് തോന്നുന്നില്ല…………….
അടുത്ത ഷോപ്പിൽ എത്തി…… കട്ടിൽ നോക്കി…….പക്ഷെ അവർ എത്തിച്ചു തരില്ലെന്ന്……..
പിന്നെ ഞാൻ എങ്ങനെ കൊണ്ട് പോകും ……..
അവ്ടെന്നു അടുത്ത കടയിലേക്ക്…….ഭാഗ്യം അവ്ടെന്നു കിട്ടി അപ്പൊ തന്നെ അവർ വണ്ടിൽ കെട്ടി വിട്ടു ഞാൻ പുറകേം ചെന്ന് അങ്ങനെ കട്ടിലും ബെഡ്ഡും ഉള്ളിൽ കേറ്റി… അപ്പൊ തന്നെ ഒരു മണി ആയി ……..