സീത: ചേച്ചിയുടെ കോലം കണ്ടോ, എന്തുമാത്രം മാറിയിരിക്കുന്നു. ആകെ ക്ഷീണിച്ച് അവശയായി, എങ്ങനെ ഇരുന്നതാണ്.
ഞാൻ ഒന്നും മിണ്ടിയില്ല. എൻറെ തോളത്ത് കൈവെച്ച്
സീത: ഇങ്ങനെ ഒരു ആളെ കിട്ടിയിട്ട് വേണ്ട വേണ്ട എന്ന് വച്ച് പോയ ചേച്ചി എന്തൊരു മണ്ടിയാണ്. എനിക്ക് അസൂയ തോന്നിയിരുന്നെങ്കിലും, ആ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. അയാളെ ആ ചേച്ചിയുടെ മുമ്പിൽ വച്ച് അടിക്കേണ്ടിയിരുന്നില്ല.
സീത അങ്ങനെ എന്തൊക്കെയോ വണ്ടിയിലിരുന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ സീതക്ക് ഫോൺ വന്നു, വീട്ടിൽ നിന്നും അമ്മായിയമ്മയാണ് വിളിച്ചത്. ഞങ്ങൾ അവിടെ നിന്നും പോന്നോ എന്നറിയാൻ. ഞങ്ങൾ അവിടെ നിന്ന് പോന്നു എന്ന് പറയുകയും ചെയ്തു.
സീത: വീട്ടിൽ നിന്നും അച്ഛൻ പലപ്രാവശ്യം വിളിച്ചിരുന്നു. മരിച്ച വീട്ടിൽ നിൽക്കുമ്പോഴും വിളിച്ചിരുന്നു. നമ്മൾ എപ്പോഴാണ് ചെല്ലുന്നത് അറിയാനും ഇവിടെ നമ്മളോടുള്ള പെരുമാറ്റം അറിയാനുമാണ് വിളിച്ചത്.
ഞാൻ: അതൊക്കെ ശരി, എൻറെ അമ്മ എപ്പോഴാണ് നിൻറെ കയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങിയത്.
സീത: കണ്ടോ, സ്വന്തം മകനെ വിളിക്കാതെ എന്നെ വിളിച്ചത് കണ്ടോ?
ഞാൻ: ശരി ശരിയേ, എപ്പോഴെങ്കിലും രണ്ടുപേരും മാറ്റി പറയാതിരുന്നാൽ മതി.
സീത: നമുക്കു നോക്കാം ചേട്ടാ.
അങ്ങനെ സംസാരിച്ചിരുന്ന് വീട് എത്തിയത് അറിഞ്ഞില്ല. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ നല്ല മീൻ വറുത്തതിൻറെയും, ചെമ്മീൻ ഉലർത്തിയതിൻ്റെയും മീൻകറിയുടെയും മണം മൂക്കിലേക്ക് അടിച്ചു കയറി. ഈ മണം അടിച്ചപ്പോൾ തന്നെ സീതയുടെ കണ്ണുകൾ വിടർന്നു. ഭാവി അമ്മായിയമ്മയും മരുമകളും അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചാണ് സ്നേഹിക്കുന്നത്. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മയും അനുജത്തിയും പുറത്തേക്ക് വന്നു, സീതയെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. അനുജൻ എവിടെയോ പുറത്തു പോയിരിക്കുകയാണ്, അച്ഛൻ ഹാർബറിലും. എൻറെ മുറിയിൽ പോയി ഡ്രസ്സ് മാറി കട്ടിലിൽ കിടന്നു. കുറച്ചു കഴിഞ്ഞ് സീത മുറിയിലേക്ക് വന്നു, എൻറെ അടുത്ത് കട്ടിലിൽ ഇരുന്നു.
സീത: അമ്മ അച്ഛൻറെ നമ്പർ ചോദിച്ചു. ഞാൻ കൊടുത്തിട്ടുണ്ട്.
ഞാൻ: അമ്മായിയമ്മയും മരുമോളും മത്സരിച്ചു സ്നേഹിക്കുകയാണല്ലോ.
സീത: എന്താണ് അസൂയ തോന്നുന്നുണ്ടോ.
ഞാൻ: അസൂയ ഒന്നുമില്ലേ.
സീത എൻറെ മൂക്കിൽ രണ്ടു വിരൽ കൊണ്ട് കത്രികപ്പൂട്ടിട്ട് ഉലച്ചു കൊണ്ട് എഴുന്നേറ്റുപോയി. ഇന്നലെ മരിച്ച വീട്ടിൽ പോയപ്പോഴുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. കിളി ക്ഷീണിച്ച് വല്ലാതെ ആയിരിക്കുന്നു, ഇപ്പോൾ കണ്ണും തലയും മാത്രമുണ്ട്. കിളിയെ എന്നിൽ നിന്നും അകറ്റാൻ കൂടുതൽ ശ്രമിച്ചയാൾ, എഴുന്നേൽക്കാൻ പറ്റാത്ത വിധത്തിൽ കിടപ്പിലായി. വിധിയുടെ ഒരു വൈപരീത്യം എന്നല്ലാതെ എന്തു പറയാൻ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. ചുണ്ടിൽ പനിനീർപ്പൂവിതളിൻറെ സ്പർശനം പോലെ തോന്നിയപ്പോഴാണ് ഉണർന്നത്, കണ്ണുതുറന്നു നോക്കിയപ്പോൾ