“””കിച്ചുസേ സോറിടി… ഞാൻ… “””.. അവള് കലിപ്പിടും മുന്നെ കയറി എസ്ക്യൂസ് പറയാൻ തുനിഞ്ഞതും ആ തെണ്ടി കൈ ഉയർത്തി അത് തടഞ്ഞു.
“”””നീയൊന്നും പറയണ്ട… എന്നും നിനക്കുള്ളതാ എന്നെയീ പോസ്റ്റ് അടിപ്പിക്കൽ…”””””.. കക്ഷി അത്യാവശ്യം നല്ല ദേഷ്യത്തിൽ ആണ്.
“”””എടി.. ഞാൻ മനഃപൂർവം ലേറ്റ് ആവോ.,,,.?..””””… അവളുടെ ദേഷ്യം കണ്ടിട്ടും എന്നിൽ ഒരു ഭവമാറ്റവും ഉണ്ടായില്ല. കാരണം ഇത് സ്ഥിരമുള്ളതാണ്.അതുകൊണ്ട് തന്നെ എന്റെ സംസാരം വളരെ ശാന്തമായിരുന്നു.
“”””അങ്ങിനെ ഞാൻ പറഞ്ഞോ…?””””.. അവള് ഒരുമാതിരി നാഗവല്ലി സ്റ്റൈയിലിൽ എന്നെ നോക്കി പുരികം ഉയർത്തി ചോദിച്ചു.
“””എന്റെ കിച്ചൂസേ… നീ ഈയൊരു പ്രാവിശ്യം കൂടി ക്ഷമിക്ക്…”””… അവസാനം ഞാൻ അപേക്ഷയോടെ അവളോട് പറഞ്ഞു.എന്തോ എനിക്കീ പ്രശ്നം തുടരാൻ ഒട്ടും താല്പര്യമില്ല. അല്ലങ്കിൽ തന്നെ നല്ല തലവേദനയുണ്ട് അതിന്റെ ഇടയിൽ ഇവളോട് തല്ലുകൂടാൻ സാധിക്കില്ല.
“””ഹമ്മ്…””””… ഞാൻ പറഞ്ഞത് കേട്ട് അവൾ ഒന്നിരുത്തി മൂളി.
“”””അല്ലടാ… നിന്റെ ഫേസ് എന്താ വല്ലാതെയിരിക്കുന്നെ….””””.. എന്റെ മുഖം ശ്രദ്ധിച്ചുകൊണ്ട് അവൾ ചോദിച്ചു.
“””അതൊരു ചെറിയ തലവേദന….നീ വാ കയറ്…നമ്മുക്ക് വീട്ടീപോകാം “”””.. ഞാൻ വല്ലായിമയോടെ പറഞ്ഞതും അവൾ മറുതൊന്നും പറയാതെ വേഗം വണ്ടിയിൽ കയറി..
>>>><<<<
“”””സത്യ… നെനക്ക് ചുക്ക് കാപ്പി ഇട്ടുതരട്ടെ.. ഞാൻ…?””””വീട്ടിൽ ചെന്ന് അവശതയോടെ സോഫയിൽ കയറി കിടന്ന എന്റെ നെറ്റിയിൽ തലോടികൊണ്ട് അവൾ ചോദിച്ചു.
“”””ഉം….””””.. അവളുടെ ചോദ്യത്തിന് അലസമായ രീതിയിൽ മൂളാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.
അവൾ എന്റെ നെറ്റിയിൽ തലോടികൊണ്ട് അടുക്കളയിലേക്ക് പോയി. ഞാൻ മെല്ലെ മിഴികൾ അടച്ചു സോഫയിൽ കിടന്നു..
“”””സത്യ.. ടാ… എണീക്ക്… ദേയീക്കാപ്പി കുടിക്ക്…”””… അല്പനേരത്തിനോടുവിൽ കിച്ചുവിന്റെ ശബ്ദം കേട്ടാണ് ഞാൻ മിഴികൾ തുറന്നത്.
കൈയിൽ ആവി പറക്കുന്ന ചുക്ക് കാപ്പിയും പിടിച്ചു എന്റെയരികിൽ നിൽക്കുകയാണ് അവൾ. ഞാൻ ആണെങ്കിൽ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി കിടന്നു.